Image

സംഭാഷണങ്ങളില്ലാത്ത ഷോര്‍ട്ട് ഫിലിം 'ത്സാര്‍'

Published on 04 October, 2021
സംഭാഷണങ്ങളില്ലാത്ത ഷോര്‍ട്ട് ഫിലിം 'ത്സാര്‍'

സംഭാഷണങ്ങളില്ലാത്ത, ആറര മിനിറ്റ് നീണ്ട ഷോര്‍ട്ട് ഫിലിം ‘ത്സാര്‍’.

ശ്രദ്ധേയമായി . റിസര്‍ച്ച്‌ സയന്റിസ്റ്റിന്റെ കണ്ടെത്തലുകളാണ് കഥ തന്തു. അതിലൂടെ അനുഭവിച്ചറിഞ്ഞ കഥാപാത്രവും , അവിടേയ്ക്ക് എത്തിപ്പെട്ട വ്യക്തികളും അവരുടെ സ്വഭാവ സവിശേഷതകളുമാണ് കഥയെ നയിക്കുന്നത് .ക്ലിഷേ രീതിയില്‍ നിന്ന് മാറ്റി ബീ ജീ എം , മേക്കിങ് , ലോക്കേഷന്‍ തുടങ്ങിയവയിലുടെ കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന വിവിധ മാറ്റങ്ങള്‍ ഭയത്തിലൂടെ അവതരിപ്പിക്കുന്ന പരീക്ഷണശ്രമവും പുതുമയാണ്.


ഫ്രെന്‍സി ഫോക്‌സ് , ആര്‍ ആര്‍ കോഹ്‌റാല്‍ ബാനറില്‍ രജ്ഞിത് രാജ് , സെബി ജോസ് എന്നിവരാണ് നിര്‍മ്മാണം . പ്രശാന്ത് ആര്‍ പിള്ളൈ സംവിധാനവും , രതിഷ് വി രവി ക്യാമറയും , ജയരാജ് എഡിറ്റിങും , സുനില്‍ നട്ടാക്കല്‍ മേക്കപ്പും , അനിറ്റ് പി ജോയി ബീ.ജി.എം , അഭിലാഷ് വി. ആര്‍ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു.

ഗുഡ് വില്‍ എന്റര്‍ടെയിന്റ്‌മെന്‍സിന്റെ ബാനറിലുള്ള ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഷോര്‍ട്ട് ഫിലം ‘ ത്സാര്‍ ‘ റീലിസ്
ചെയ്തിരിക്കുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക