Image

"Death Offers Life last moments of Vincent Van Gogh " എന്ന ഹ്രസ്വചിത്രം ഒക്ടാബർ 7 ന് ന്യു യോർക്കിൽ പ്രദർശിപ്പിക്കുന്നു

Published on 04 October, 2021
"Death Offers Life last moments of Vincent Van Gogh " എന്ന ഹ്രസ്വചിത്രം ഒക്ടാബർ  7  ന് ന്യു യോർക്കിൽ പ്രദർശിപ്പിക്കുന്നു
Death Offers Life last moments of Vincent Van Gogh ജീവിതകാലത്ത്  പരാജയമായിരുന്നെങ്കിലും  മരണശേഷം പ്രശസ്തി  നേടിയ  വിന്‍സെന്റ്  വാന്‍  ഗോഗിന്റെ  അവസാന നിമിഷങ്ങള്‍  ചിത്രീകരിക്കുന്ന  ഒരു ഹ്രസ്വചിത്രമാണ്.  വാന്‍ഗോഗിനോട്   സഹതാപം  കാണിക്കുന്ന   മരണം  അദ്ദേഹത്തിന്  ഒരു വാഗ്ദാനം  നല്‍കുന്നു, പക്ഷേ  അദ്ദേഹം  അത് നിരസിച്ചിട്ട്  മരണത്തിന്  സന്തോഷത്തോടെ  കൈ  കൊടുക്കുന്നു.

ഈ ഷോര്‍ട്ട് ഫിലിം  നിര്‍മ്മിച്ചിരിക്കുന്നത്  മലയാളത്തിലാണ്  (ഇംഗ്ലീഷ്,  സ്പാനിഷ്,  ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളില്‍ subtitle  ചെയ്തിട്ടുണ്ട്).  ഇത് വരെ  29 രാജ്യങ്ങളില്‍  നിന്നായി  450 ന് മുകളില്‍ അവാര്‍ഡുകള്‍  ഈ ചിത്രം  നേടിയിട്ടുണ്ട്. കൊച്ചിയില്‍  താമസിക്കുന്ന  സഹീര്‍  അബ്ബാസ്  ആണ്  ചിത്രത്തിന്റെ  സംവിധായകന്‍. കഴിഞ്ഞ  19  വര്‍ഷമായി  മലയാള  സിനിമാ  വ്യവസായത്തില്‍  പ്രവര്‍ത്തിക്കുന്ന  ഒരു  മുന്‍
കൊറിയോഗ്രാഫറും  അസോസിയേറ്റ്   ഡയറക്ടറുമാണ്   അദ്ദേഹം.  Death Offers Lifeന്   ശേഷം അബ്ബാസ്  വൈന്‍  എന്ന  മലയാള  ഫീച്ചര്‍  സംവിധാനം  ചെയ്തിട്ടുണ്ട്.

N.A.N.R  Films  ആണ്  , ക്വിലോണ്‍ (www.nanrfilms.com) ആണ്  Death Offers Life  നിര്‍മ്മിച്ചിരിക്കുന്നത്.   മികച്ച ചിത്രം,  സംവിധായകന്‍,  നിര്‍മ്മാതാവ്,  എഴുത്തുകാരന്‍,  ഛായാഗ്രാഹകന്‍,  നടന്‍, സഹനടന്‍,  എഡിറ്റര്‍,  സംഗീത സംവിധായകന്‍,  കലാസംവിധായകന്‍,  സൗണ്ട്  ഡിസൈനര്‍,  കോസ്റ്റ്യൂം  ഡിസൈനര്‍, മേക്കപ്പ്മാന്‍,  VFX  എന്നീ  14  വിഭാഗങ്ങള്‍ക്കുള്ള  പുരസ്‌കാരങ്ങള്‍  ഈ  സിനിമ  നേടിയിട്ടുണ്ട്.




"Death Offers Life last moments of Vincent Van Gogh " എന്ന ഹ്രസ്വചിത്രം ഒക്ടാബർ  7  ന് ന്യു യോർക്കിൽ പ്രദർശിപ്പിക്കുന്നു "Death Offers Life last moments of Vincent Van Gogh " എന്ന ഹ്രസ്വചിത്രം ഒക്ടാബർ  7  ന് ന്യു യോർക്കിൽ പ്രദർശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക