Image

നീലകുറുഞ്ഞി (കവിത: സന്ധ്യ എം)

Published on 03 October, 2021
നീലകുറുഞ്ഞി (കവിത: സന്ധ്യ എം)
മഴ നനയാൻ കൊതിക്കും മണ്ണിൽ
നേരമില്ലാതെ മഴ പെയ്തിറങ്ങുമോ

പെയ്യാൻ മേഘങ്ങൾ നിറയണം
ചൂടുതട്ടി വെള്ളം മരിച്ച് നീരാവി

പുനർജനിച്ചു ഉയരാൻ ഒരുങ്ങണം
നിന്നു പെയ്യ്തീടണം എറെ എങ്കിൽ

മേഘത്തിന് കനം ഉണ്ടായിടണം
കാറ്റു  കൂട്ടായ്  ഒപ്പമുണ്ടായിടണം

ആ ചൂട് അറിയൻ ആകുന്നു
അറിയലിൽ ആഴമേറിടുബോൾ

മേഘത്തിന് കനവും എറേ ഏറിടും
മലനിരകളിൽ പെയ്തിറങ്ങും മഴ

നേർത്തതെങ്കിൽ കുളിരായിടുന്നു
കടുത്തതെങ്കിൽ മലയുടെ മാറ്

പിളർന്ന് കണ്ണീർ ആയിമാറിടുന്നു
മഞ്ഞും മഴയും കാറ്റും ഇടിയും

ആഞ്ഞു അവർത്തിച്ചു പുൽകിലും
കണ്ണുതുറക്കാത്ത ഒരു നീല സുന്ദരി

മലനിരകളിൽ പറ്റി നിദ്രയിൽ ലയിച്ചു
അവളുടെ ഉടയാട നീല നിറം ആകുന്നു

ഒരു വ്യാഴവട്ടത്തിനൊടുവിൽ ഉണരുന്നു
ഗന്ധർവ്വന്റെ പറുദീസയാണ് അവിടം

കിന്നരം മീട്ടി കാറ്റായി അവളുടെ
നീല ഉടയാടകളേ നൃത്തം വയ്പ്പിക്കാൻ

ശ്രമിച്ചു കൊണ്ടെയിരിക്കും അവൻ
അവൾ അജ്ഞാതമായ ഘടികാരത്തിൻ

സൂചിയിൽ ആത്മവ് ബന്ധിക്കപ്പെട്ടവൾ
അജ്ഞാതമായതിൽ അരുചി മാത്രമല്ല

അവർണ്ണനീയമായതും അലിയപ്പെടുന്നു
ആ ചൂടല്ലോ അജ്ഞാതം അകറ്റാനുള്ള

ഒരേ ഒരു വഴി  ശരി വഴി  ഒരൊറ്റ വഴി
അവൾ ആത്മാവിൽ ബന്ധിക്കപ്പെവൾ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക