Image

സോക്രട്ടീസും ബാലകരും (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 30 September, 2021
സോക്രട്ടീസും ബാലകരും (തൊടുപുഴ കെ ശങ്കർ മുംബൈ)
സോക്രട്ടീസെന്ന മഹാനോടൊരു ദിനം
വക്രരാം  ഏതാനും ബാലകന്മാർ,
തെറ്റാതെ  അദ്ദേഹം ചൊല്ലും പ്രവചനം
തെറ്റുമാകാമെന്നു കാട്ടാനൊരു

പക്ഷിയെ കൂപ്പുകൈ ക്കുള്ളിൽ പിടിച്ചുകൊ-
ണ്ടക്ഷമരായവർ ചോദിച്ചിദം:
"ഏതെൻസിലേവരും മാനിച്ചിടും തത്വ-
ചിന്തകനാം പ്രിയ സോക്രട്ടീസേ,

ഈ കൈകൾക്കുള്ളിലിരിയ്ക്കുന്നൊരീ പക്ഷി
ജീവനുള്ളതോ അതോ ഇല്ലാത്തതോ?"
ജീവനുള്ളതെന്നു ചൊന്നാലുടനെയാ
ജീവിയെ ഞെക്കി ഞെരിച്ചു കൊല്ലാം!

പ്രത്യുത

ജീവനില്ലാത്തതെന്നോതിയാ ലപ്പോഴാ
ജീവിയെ വാനിൽ പറത്തി വിടാം!
ഇത്ഥം നിനച്ചുകൊണ്ടക്ഷമരായവർ
ഉത്തരം കേൾപ്പാനായ് കാത്തു നിന്നു!

സൂക്ഷ്മവരുടെ കൂപ്പു കൈ നോക്കീട്ടു
സോക്രട്ടീസോതിനാൻ ഇപ്രകാരം:
"കൃത്യമായ് ചൊന്നാലീ ചോദ്യത്തിനുത്തരം
സത്യത്തിൽ നിങ്ങൾ തൻ കൈകളിൽ താൻ!

ഉത്തരം കേട്ടിട്ടിളിഭ്യരാം ബാലകർ
സത്വരം വന്ന വഴിയ്ക്കു  പോയി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക