Image

കുവൈറ്റില്‍ ട്രാഫിക് സിഗ്‌നലുകളില്‍ വേഗപരിധി നിശ്ചയിച്ചു

Published on 29 September, 2021
 കുവൈറ്റില്‍ ട്രാഫിക് സിഗ്‌നലുകളില്‍ വേഗപരിധി നിശ്ചയിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ട്രാഫിക് സിഗ്‌നലുകളില്‍ നിശ്ചിത വേഗപരിധിക്ക് മുകളില്‍ വാഹനം ഓടിച്ചാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തൗഹിദ് അല്‍ കന്ദരി അറിയിച്ചു.

വിവിധ ട്രാഫിക് സിഗ്‌നലുകളിലും ഇന്റര്‍ സെക്ഷനുകളിലും 45 മുതല്‍ 80 കിലോ മീറ്റര്‍ വേഗതയാണ് അനുവദിച്ചിരിക്കുന്നത്. ഭൂരിഭാഗം ഇന്റര്‍ സെക്ഷനുകള്‍ക്കും 60 കിലോമീറ്റരാണ് വേഗപരിധി എങ്കിലും 45 ഉം 80 ഉം കിലോ മീറ്റര്‍ വേഗപരിധിയുള്ള ഇടങ്ങളുണ്ട്.


ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ പൗര·ാരും താമസക്കാരും പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഗ്രീന്‍ സിഗ്‌നലില്‍ പലരും പരമാവധി വേഗതയിലാണ് വാഹനം ഓടിക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും അമിതവേഗം അവരെ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക