Image

സമകാലികം (കവിത: മുയ്യം രാജൻ)

Published on 28 September, 2021
സമകാലികം (കവിത: മുയ്യം രാജൻ)
മൃദുവായി വന്ന് തഴുകി കാറ്റ്
കരം* ആവശ്യപ്പെട്ടു
കൈ ഗ്രഹിക്കാൻ

ഒന്ന് ചെറുതായി ചാറി
വേഗം മടങ്ങി മഴ
ഹർത്താൽ മുറ്റം നന്നായി 
നനച്ചു കൊടുത്താൽ
അടുത്ത തെരഞ്ഞെടുപ്പിൽ
ഒരു സീറ്റിന്റെ ഉറപ്പ്...    

കാറ്റിപ്പോൾ തീരെ വീശുന്നില്ല
ലെവി ഇളവിലുള്ള  പ്രതിഷേധം 
ശ്വാസം കിട്ടാതെ മരിക്കുന്നവരെ
മണ്ണുമാന്തി കൂട്ടസംസ്ക്കാരം നടത്താൻ  
ജെസിബി സദാ റെഡി

ഉഴുതിട്ട മണ്ണ് ചാക്കിൽ
വാരിനിറക്കുന്നു ഒരു കൂട്ടർ
ഇതെല്ലാം നാളെ
പുരാവസ്തുവായിത്തീരുന്ന കാലം
അതിവിദൂരത്തല്ലെന്ന്
പാടി നടക്കുന്നു മുടന്തൻ സമയം!

*നികുതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക