Image

എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ - ബിജു മേനോന്‍ ചിത്രം

Published on 28 September, 2021
എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ - ബിജു മേനോന്‍ ചിത്രം
എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനാവുന്ന ചിത്രം പട്ടാമ്ബിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പത്തു ചിത്രങ്ങളുടെ സീരീസില്‍ ഒന്നാണിത്. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാതാക്കള്‍. നെറ്ഫ്ലിക്സ് റിലീസ് പ്രതീക്ഷിച്ചുകൊണ്ട് ഇറക്കുന്ന സീരീസാകുമിത്.

ഒരു ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവന്‍ ആണ്. നടന്‍ സിദ്ധിഖ് ആണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.

'ആര്‍ക്കറിയാം' എന്ന സിനിമയില്‍ എഴുപതുകള്‍ പിന്നിട്ട നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജു മേനോന്‍ ആണ്. ഇതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത് റിലീസ് ചെയ്ത ചിത്രം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക