Image

രാഹുലിന്റെ കൈ പിടിച്ച്‌ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published on 28 September, 2021
രാഹുലിന്റെ കൈ പിടിച്ച്‌ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും യു​വ സി​പി​ഐ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ല്‍. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ സി​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യ​ത്.

ബി​ഹാ​ര്‍ സ്വ​ദേ​ശി‍​യാ​ണു ക​ന​യ്യ​കു​മാ​ര്‍ 2019 തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സി​പി​ഐ​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ബി​ഹാ​റി​ലെ ബ​ഗു​സാ​രി​യ​യി​ല്‍ ബി​ജെ​പി​യു​ടെ ഗി​രാ​ജ് സിം​ഗി​നെ​തി​രെ മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വി​ജ​യി​ക്കാ​നാ​യി​ല്ല.

ഗു​ജ​റാ​ത്ത് വ​ഡ്ഗാ​മി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് മേ​വാ​നി. 2017ല്‍ ​കോ​ണ്‍ ഗ്ര​സ് പി​ന്തു​ണ​യോ​ടെ​യാ​ണ് മേ​വാ​നി വി​ജ​യി​ച്ച​ത്. 
ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് കനയ്യ സിപിഐ വിട്ടത്. കനയ്യയോടു സിപിഐയില്‍ ഒരു വിഭാഗത്തിനു വലിയ താല്‍പര്യമില്ലായിരുന്നു എന്നു റിപ്പോര്‍ട്ടുണ്ട്. ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക