Image

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ‍് ; പൊലീസ്‌ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍

Published on 28 September, 2021
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ‍് ; പൊലീസ്‌ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍
ചേര്‍ത്തല; മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടകേസ്  അന്വേഷണ പരിധിയില്‍ പൊലീസ് ഉദ്യോഗസ്ഥരും. ഉദ്യോഗസ്ഥര്‍ വഴിവിട്ട് ഇടപെടുകയോ, പെരുമാറുകയോ ചെയ്തിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്.

മോന്‍സനെ പിടികൂടിയ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കുന്നു. ഇദ്ദേഹത്തിനെതിരെയുള്ള പരാതികളില്‍ ചേര്‍ത്തല പൊലീസ് സ്വീകരിച്ച നടപടികളും പരിശോധനയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക