Image

ഉത്തരാഖണ്ഡില്‍ ചൈനീസ് സേന കടന്നുകയറിയതായി റിപ്പോര്‍ട്ട്

Published on 28 September, 2021
ഉത്തരാഖണ്ഡില്‍ ചൈനീസ് സേന കടന്നുകയറിയതായി റിപ്പോര്‍ട്ട്
ദില്ലി; ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യന്‍ പ്രദേശത്തേക്കാണ് സൈനികര്‍ നുഴഞ്ഞുകയറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികര്‍ എത്തിയത്. ഇവര്‍ മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സൈന്യം പ്രദേശത്തെ പാലം തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യവുമായി യാതൊരു ഏറ്റുമുട്ടലും ഉണ്ടായില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ചൈന കടന്നു കയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍മിയും ഐടിബിപി സൈനികരും എത്തിയപ്പോഴേക്കും ചൈനീസ് സൈന്യം തിരികെ പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രദേശം സൈനികരഹിത മേഖലയായതിനാല്‍ ചൈനീസ് നീക്കം മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബരാഹോട്ടി മേഖലയിലെ ജോഷിമത്തില്‍ കരസേനയുടേയും ഐടിബിപിയുടേയും ക്യാമ്ബുകള്‍ പ്രവര്‍തത്ിക്കുന്നുണ്ട്. നിയന്ത്രണ രേഖയുടെ ഭാഗമായ ഉത്തരാഖണ്ഡിലെ 350 കിലോമീറ്റര്‍ അതിര്‍ത്തി ഐടിബിപിയുടെ നിരീക്ഷണത്തിന് കീഴിലാണ്.

നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്താണ് ബരാഹോട്ടി മലനിര.1954 ല്‍ ചൈനീസ് സൈന്യം ഇവിടെ കടന്നുകയറിയിരുന്നു. ഇത് കലാശിച്ചത് 1962 ലെ ഇന്തോ-ചൈന യുദ്ധത്തിലാണ്. ‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക