Image

ഇന്‍സമാമിന് ഹൃദയാഘാതം; മുന്‍ പാക് നായകന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ശത്രുത മറന്ന് ഇന്ത്യന്‍ ആരാധകരും

Published on 28 September, 2021
ഇന്‍സമാമിന് ഹൃദയാഘാതം; മുന്‍ പാക് നായകന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ശത്രുത മറന്ന് ഇന്ത്യന്‍ ആരാധകരും
ലാഹോര്‍: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായിരുന്നു.  ആദ്യപരിശോധനകളില്‍ പ്രശ്നം കണ്ടില്ലെങ്കിലും തിങ്കളാഴ്ചത്തെ പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി വ്യക്തമായതോടെ ഉടനെ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി നെഞ്ചുവേദന കടുക്കുകയും ശ്വാസതടസ്സം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയ ഇന്‍സമാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇതേ സമയം  അടിയന്തരശസ്ത്രക്രിയക്കു വിധേയനാക്കപ്പെട്ട മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്ടന്‍  പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ കാത്തിരിക്കുന്നവരില്‍ പാകിസ്ഥാനികളോടൊപ്പം ഇന്ത്യക്കാരും. പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരമായ ഇന്‍സമാം രോഗകിടക്കയിലായപ്പോള്‍ ശത്രുത മറന്ന് അദ്ദേഹത്തിന് വേണ്ടി ഇന്ത്യക്കാര്‍ ഒന്നിക്കുകയായിരുന്നു. ഇന്ന് ഏററ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇന്‍സമാമിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷകളാണ്.

 കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്ലേ മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെയുള്ള പ്രമുഖര്‍ ഇന്‍സമാം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നതിന് പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വിറ്ററില്‍ കുറിച്ചു.
പാകിസ്താനുവേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് അമ്ബത്തിയൊന്നുകാരനായ ഇന്‍സ്മാം. 20 ടെസ്റ്റിലും 378 ഏകദിനത്തിലും ഒരു ടി20യിലും കളിച്ച ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 ലധികം റണ്‍സും 35 സെഞ്ച്വറിയും നേടിയിട്ടുണ്ട്.

പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍ കൂടിയായ ഇന്‍സമാം. 2007ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2016 ടിട്വന്റി ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക