Image

നവ്‌ജ്യോതി സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

Published on 28 September, 2021
നവ്‌ജ്യോതി സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
ചണ്ഡിഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ േസാണിയ ഗാന്ധിക്ക് കൈമാറി. പാര്‍ട്ടിയുടെയും പഞ്ചാബിന്റെയും ഭാവിയ്ക്കു മുന്നില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും വികസനത്തിന് താന്‍ വിലങ്ങുതടിയാവില്ലെന്നും സിദ്ദു പറയുന്നു. പ്രസിഡന്റ് സ്ഥാനം രാജിവച്ചാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും സിദ്ദു പറയുന്നു. സ്ഥാനമേറ്റ് 72ാം ദിവസമാണ് രാജി.

ചരണ്‍ജിത് സിംഗ് ഛന്നി മന്ത്രിസഭയിലെ പുതിയ അംഗങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നതിനു പിന്നാലെയാണ് പുതിയ തര്‍ക്കം ഉടലെടുത്തത്.  ചില എം.എല്‍.എമാര്‍ മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അസ്വസ്ഥരായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക