Image

മോന്‍സണ്‍ അയല്‍വാസി മാത്രം, താന്‍ വേട്ടയാടപ്പെടുന്നുവെന്ന് നടന്‍ ബാല

Published on 28 September, 2021
മോന്‍സണ്‍ അയല്‍വാസി മാത്രം, താന്‍ വേട്ടയാടപ്പെടുന്നുവെന്ന്  നടന്‍ ബാല
കൊച്ചി: തട്ടിപ്പ് വീരന്‍ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ വിശദീകരണവുമായി നടന്‍ ബാല രംഗത്ത്. മോണ്‍സണ്‍ അയല്‍വാസിയാണെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ബാല വ്യക്തമാക്കി.

താന്‍ വേട്ടയാടപ്പെടുകയാണെന്നും വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ബാല പറഞ്ഞു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഒരു തരത്തിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയില്ലാണ് താനുള്ളതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.

മോണ്‍സണ്‍ മാവുങ്കലിനെതിരെ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന വിവരം പുറത്തുവന്നിരുന്നു. മോണ്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപ്പെട്ടു എന്നാണ് വിവരം. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോണ്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല ഫോണ്‍ സംഭാഷണത്തില്‍ പറയുന്നതായി കേള്‍ക്കാം.

 അജിക്കെതിരായ പരാതികള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക