Image

മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ വനംവകുപ്പിന്റെ പരിശോധന

Published on 28 September, 2021
മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ വനംവകുപ്പിന്റെ പരിശോധന


ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലും മ്യൂസിയത്തിലും വനംവകുപ്പ് പരിശോധന. മ്യൂസിയത്തിന്റെ ചിത്രങ്ങളില്‍ ആനക്കൊമ്പിന്റെ ചിത്രം കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് പ്രാഥമിക പരിശോധനയ്ക്ക് എത്തിയത്. 

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിനു മുന്നോടിയായി നടത്തിയ വൈദ്യപരിശോധയില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മോന്‍സന്റെ ജാമ്യാപേക്ഷയും ്രൈകംബ്രാഞ്ച് നല്‍കിയ കസ്റ്റഡി അപേക്ഷയിലുമാണ് എറണാകുളം എ.സി.ജെ.എം കോടതി വിധി പറയാനിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക