കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്സന് മാവുങ്കലിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മോന്‍സന്റെ ജാമ്യാപേക്ഷയിലും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയിലും എറണാകുളം എ.സി.ജെ.എം കോടതി ഉത്തരവ് പറയാനിരിക്കേയാണ് മോന്സന് ആശുപത്രിയിലാകുന്നത്.
രാവിലെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി നടത്തിയ വൈദ്യ പരിശോധനയിലാണ് രക്തസമ്മര്‍ദ്ദം കണ്ടെത്തിയത്. കോവിഡ് പരിശോധനയും നടത്തിയ ശേഷം ആശുപത്രിയില്‍ തന്നെ വിശ്രമിക്കുകയാണ് മോന്സണ്. ഉച്ചകഴിഞ്ഞ് 2.30 നാണ് കേസ് കോടതി പരിഗണിക്കുന്നത്.
ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രി കസ്റ്റഡിയിലായ മോന്‍സനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.