Image

മെരുങ്ങാത്ത ഡി.വൈ.എസ്.പിയെ ഫയര്‍ ചെയ്യാന്‍ ഐ.ജിക്ക് നിര്‍ദേശം; ഫോണ്‍ ചോര്‍ത്തിനല്‍കിയും പോലീസ്

Published on 28 September, 2021
മെരുങ്ങാത്ത ഡി.വൈ.എസ്.പിയെ ഫയര്‍ ചെയ്യാന്‍ ഐ.ജിക്ക് നിര്‍ദേശം; ഫോണ്‍ ചോര്‍ത്തിനല്‍കിയും പോലീസ്

ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ തനിക്കെതിരെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വിരട്ടാനും മടിച്ചില്ലെന്ന് റിപ്പോര്‍ട്ട്. മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഗുരുതരമായ ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. 

ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബെന്നിക്കെതിരെയാണ് മോന്‍സന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. മോന്‍സനെതിരായ വാഹനക്കേസില്‍ അന്വേഷണം നടത്തിയ ഡി.വൈ.എസ്.പി എതിര്‍ നിലപാട് എടുത്തതാണ് മോന്‍സന്റെ വിരോധത്തിന് ഇടയാക്കിയത്. ഇതോടെ ബെന്നിയെ 'വിരട്ടണമെന്ന്' ആവശ്യപ്പെട്ട് മോന്‍സന്‍ ആലപ്പുഴ എസ്.പിയേയും ഐ.ജി ജി.ലക്ഷമണിനെയും സമീപിച്ചതായാണ് വിവരം.

അതിനിടെ, മോന്‍സനു വേണ്ടി പോലീസ് മൊബൈല്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നും വിവരം പുറത്തുവരുന്നുണ്ട്. തന്റെ ജീവനക്കാരുടെയും തനിക്കെതിരെ പരാതി നല്‍കുന്നവരുടെയും ഫോണ്‍ കോളുകളാണ് ചോര്‍ത്തിയത്. പോലീസിനും സി.ബി.ഐ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കും മാത്രം നടത്താവുന്ന ഇടപെടലുകളാണ് മോന്‍സനു വേണ്ടി പോലീസ് ചെയ്തുനല്‍കിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക