Image

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; സജീവ രോഗികളില്‍ 55 % കേരളത്തില്‍

Published on 28 September, 2021
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; സജീവ രോഗികളില്‍ 55 % കേരളത്തില്‍
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് 19 പ്രതിദിന കേസുകളില്‍ ആശ്വാസകരമായ കുറവ്. പ്രതിദന രോഗികള്‍ 20,000നു താഴെയെത്തി. 201 ദിവസത്തിനു ശേഷമാണ് പ്രതിദന കണക്കുകള്‍ ഇത്രയധികം കുറയുന്നത്. 18,795 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. 179 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 26,030 പേര്‍ േരാഗമുക്തരായി. 2,92,206 സജീവ രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.

ആകെ രോഗികള്‍ 3,36,97,581 ആയപ്പോള്‍, രോഗമുക്തര്‍ 32,9,58,002 ലെത്തി. ആകെ മരണം 4,47,373 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 11,699 പേരും 58 മരണവും കേരളത്തിലാണ്. സജീവ രോഗികളില്‍ 55 ശതമാനവും കേരളത്തിലാണ്. 

ഇതുവരെ  87,07,08,636 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ 1,02,22,525 ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് അഞ്ചാം തവണയാണ് വാക്‌സിന്‍ വിതരണം ഒരു കോടി ഡോസ് പിന്നിടുന്നത്. ഓഗസ്റ്റ് 27നായിരുന്നു ആദ്യം ഒരു കോടി ഡോസ് വിതരണം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക