Image

താലിബാന്‍ തീവ്രവാദികള്‍ പിഞ്ചുകുഞ്ഞിനെ വധിച്ചെന്ന് റിപ്പോര്‍ട്ട്

ജോബിന്‍സ് Published on 28 September, 2021
താലിബാന്‍ തീവ്രവാദികള്‍ പിഞ്ചുകുഞ്ഞിനെ വധിച്ചെന്ന് റിപ്പോര്‍ട്ട്
അഫ്ഗാനില്‍ താലിബാന്‍ തീവ്രവാദികളുടെ മനുഷ്യാവകാശ ലംഘനങ്ങളുടേയും കൊടും ക്രൂരതകളുടേയും കഥകളാണ് വീണ്ടും പുറത്തു വരുന്നത്. താലിബാന്‍ തീവ്രവാദികള്‍ ഒരു പിഞ്ചു കുഞ്ഞിനെ നിഷ്‌കരുണം വധിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

കുഞ്ഞിന്റെ പിതാവ് അഫ്ഗാന്‍ പ്രതിരോധസേനയില്‍ ചേര്‍ന്നെന്ന സംശയത്തെ തുടര്‍ന്നായിരുന്നു താലിബാന്‍ തീവ്രവാദികളുടെ ക്രൂരത. തഖര്‍ പ്രവിശ്യയിലാണ് സംഭവം. സ്വതന്ത്ര മാധ്യമമായ  പഞ്ച്ശിര്‍ ഒബ്‌സെര്‍വറാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പുറത്ത് വരാത്ത നിരവധി ക്രൂരകൃത്യങ്ങള്‍ അഫ്ഗാന്റെ വിവിധയിടങ്ങളില്‍ നടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഒരാളെ ക്രെയിനില്‍ കെട്ടിത്തൂക്കി ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക