Image

ബലാത്സംഗത്തിനിരയായ യുവതിയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി

ജോബിന്‍സ് Published on 28 September, 2021
ബലാത്സംഗത്തിനിരയായ യുവതിയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി
കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തു വന്നു. ബലാത്സംഗക്കേസിലെ ഇരയെ മോന്‍സണ്‍ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.

മോന്‍സന്റെ ബിസിനസ് പങ്കാളിയായ ശരത് എന്നയാള്‍ക്കെതിരെ ഉയര്‍ന്ന പരാതിയിലാണ് മോന്‍സന്റെ ഇടപെടലുണ്ടായത്. യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഉന്നത സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിയുണ്ടായിരുന്നതായി യുവതി പറഞ്ഞു. 

വീട്ടില്‍ ഗുണ്ടകളെ വിട്ട് തന്നെയും കുടുബത്തേയും സ്ഥിരം ശല്ല്യപ്പെടുത്തുമായിരുന്നെന്നും പോലീസ് സ്‌റ്റേഷനില്‍ കൊടുക്കുന്ന പരാതി അപ്പപ്പോള്‍ തന്നെ മോന്‍സണ്‍ അറിയുന്നാണ്ടായിരുന്നെന്നും ഇതിന്റെ പേരിലായിരുന്നു ഭീഷണിയെന്നും യുവതി പറഞ്ഞു. 

മോന്‍സണ്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ച് അത് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക