VARTHA

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

Published

on

മണിമല: ജന്മദിനാഘോഷം കഴിഞ്ഞു മടങ്ങിയ ബന്ധുക്കളുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ചു യുവാവും ബന്ധുവായ യുവതിയും മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ 3 പേര്‍ക്കു പരുക്കേറ്റു.

ചാമംപതാല്‍ കിഴക്കേമുറിയില്‍ സജി തോമസിന്റെ മകന്‍ ഷാരോണ്‍ സജി (18), ചാമംപതാല്‍ തടത്തിലാങ്കല്‍ ജോര്‍ജുകുട്ടിയുടെ മകള്‍ രേഷ്മ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. മുണ്ടയ്ക്കല്‍ അമല മേരി (25), തോമ്പുങ്കല്‍ ജോബിന്‍ ജയിംസ് (29), കടയനിക്കാട് മുട്ടത്തുപാറയില്‍ മെല്‍ബിന്‍ തോമസ് (39) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. രേഷ്മയുടെ പിതാവ് ജോര്‍ജ് കുട്ടിയുടെ സഹോദരി മോളിയുടെ ഭര്‍ത്താവ് ജയിംസിന്റെ സഹോദരി സുനിയുടെ മകനാണ് ഷാരോണ്‍.

ഷാരോണിന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച. 2 മാസം മുന്‍പ് വിവാഹ നിശ്ചയം കഴിഞ്ഞ രേഷ്മയുടെ വിവാഹം അടുത്തു തന്നെ നടക്കാനിരിക്കുകയായിരുന്നു. പരുക്കേറ്റ അമലയുടെ ജന്മദിനം ഇന്നലെയായിരുന്നു. ജോബിനാണ് കാറോടിച്ചിരുന്നത്.  പരുക്കേറ്റ ജോബിന്റെ പിതാവിന് കരിക്കാട്ടൂരില്‍ കൃഷിയിടത്തില്‍ വീടുണ്ട്. ഇവിടെ ഷാരോണിന്റെ ജന്മദിനം ആഘോഷിച്ച ശേഷം ചാമംപതാലിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്നലെ അമലയുടെ ജന്മദിനം ആഘോഷിക്കാനും പദ്ധതിയിട്ടിരുന്നു.

കരിക്കാട്ടൂരിലെ വീടിന് 2 കിലോമീറ്റര്‍ അകലെ പുനലൂര്‍ – മൂവാറ്റുപുഴ ദേശീയപാതയില്‍ മണിമല പാലത്തിനു സമീപം ഇന്നലെ രാവിലെ ആറിനാണു സംഭവം.  വര്‍ഷങ്ങളായി പുണെയിലാണ് രേഷ്മയുടെ കുടുംബം. പുണെയില്‍ വ്യവസായിയായ ജോര്‍ജ് കുട്ടിയും ഭാര്യ മുന്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ ഗീതയും അടുത്തിടെയാണ് നാട്ടിലേക്കു താമസം മാറ്റിയത്.

പുണെയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് രേഷ്മ. രേഷ്മയുടെ സംസ്കാരം പിന്നീട് നടക്കും. സഹോദരന്‍: രാഹുല്‍. കോട്ടയത്ത് സിഎ കോഴ്‌സിനു പഠിക്കുകയാണ് ഷാരോണ്‍. സഹോദരി അല്‍ഫോന്‍സ. ഷാരോണിന്റെ സംസ്കാരം ഇന്നു 11നു ഫാത്തിമ മാതാ പള്ളിയില്‍.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സില്‍വര്‍ലൈന്‍ പദ്ധതിയുടെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റ് തുകയില്‍ കൂടില്ല -മുഖ്യമന്ത്രി

മേല്‍നോട്ടസമിതിയുടെ നിലപാട് അംഗീകരിക്കില്ല; എതിര്‍നിലപാട് സുപ്രീംകോടതിയെ അറിയിക്കും: മന്ത്രി റോഷി

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 93 മരണം

നരേന്ദ്രമോദി നവംബര്‍ അഞ്ചിന് കേദാര്‍നാഥ് സന്ദര്‍ശിക്കും

യുഎഇയില്‍ മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ രണ്ടു വര്‍ഷം തടവും പിഴയും

ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

കോവാക്സിന് അംഗീകാരമായില്ല; വ്യക്തത തേടി ലോകാരോഗ്യ സംഘടന

ആലപ്പുഴയില്‍ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്‌സിനു നേരെ ആക്രമണം, സ്‌കൂട്ടറില്‍ മൂന്നുവട്ടം വാഹനം ഇടിപ്പിച്ചു

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ അതീവപ്ര​ധാ​ന​മെ​ന്ന് സു​പ്രീം കോ​ട​തി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 41 ഗര്‍ഭിണികള്‍; 149 കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തു

പ്രവാസി പുനരധിവാസ പാകേജ്; 2,000 കോടി രൂപയുടെ പ്രൊപോസല്‍ ഉടന്‍ കേന്ദ്രസര്‍കാരിന് സമര്‍പിക്കുമെന്ന് മുഖ്യമന്ത്രി

കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 800 കടന്നു

ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്ന് സര്‍ക്കാര്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, വ്യാപക മഴയ്ക്ക് സാധ്യത

രജനികാന്തിന്റെ മകള്‍ നിര്‍മ്മിച്ച ശബ്‌ദാധിഷ്‌ടിത സമൂഹമാധ്യമ ആപ്പ് ‘ഹൂട്ട്’ പുറത്തിറക്കി

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്കും ഹെല്‍മറ്റും നിര്‍ബന്ധമാക്കി

ഐഡഹോയിലെ ബോയ്‌സീ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു

മുല്ലപ്പെരിയാറിലെ ജലം 138 അടിയില്‍ നിലനിര്‍ത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തമിഴ്നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 90 മരണം,

മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന്​ ഇന്ന്​ ജാമ്യമില്ല,വാദം നാളെയും തുടരും

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്‍കണം; തമിഴ്‌നാടിനോട് ഇടുക്കി കളക്ടര്‍

കൊണ്ടോട്ടിയില്‍ 22 കാരിക്ക് നേരെ പീഡനശ്രമം; പതിനഞ്ചുകാരന്‍ പോലീസ് പിടിയില്‍

എയര്‍ ഇന്ത്യ വില്‍പന: സര്‍ക്കാരും ടാറ്റാ സണ്‍സുംകരാറൊപ്പിട്ടു

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ. മുരളീധരനെതിരേ കേസെടുത്തു

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആരോപണങ്ങള്‍ നിഷേധിച്ച്‌ ആര്യന്‍ ഖാന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

View More