Image

മുല്ലപ്പള്ളിയേയും സുധീരനേയും വിമർശിച്ച് ജെയിംസ് കൂടൽ

Published on 28 September, 2021
മുല്ലപ്പള്ളിയേയും സുധീരനേയും വിമർശിച്ച് ജെയിംസ് കൂടൽ

എടാ ദാസാ …’
‘എടാ വിജയാ…..’
സുധാകരനും സതീശനും കൂടെ ഇതു മൊത്തത്തിലങ്ങ് നന്നാക്കുന്ന മട്ടാ, നമുക്ക് തോന്നാത്ത ചില ബുദ്ധി അവർക്ക് തോന്നുന്നോന്നൊരു ഇത്….
അവർക്കിട്ട് ഒരു പണി കൊടുത്താലോ നമുക്ക്…

ഓപ്പറേഷൻ സ്റ്റാർട്ട് ….

പിണക്കം…. കലാപം… പിന്നെ വിവാദം. അവസാനം ശാന്തി, സമാധാനം. കോൺഗ്രസിലെ ചില ഉള്ളുകളികൾ ഇങ്ങനെയൊക്കെയാണ്. കാലമിങ്ങനെ മുന്നോട്ടു പോകുമ്പോൾ കോൺഗ്രസ് പിന്നിലേക്കാക്കരുത്.

മാറ്റം, മാറ്റമാണ് ആവശ്യം, അനിവാര്യത !

മൂപ്പുള്ള നേതാക്കളെ വീട്ടിൽ പോയിക്കണ്ടു മുറുമുറുപ്പ് മാറ്റാൻ ശ്രമിക്കുന്നതിനു പകരം താഴെതട്ടിലുള്ള പ്രവർത്തകരെ
ഹൃദയത്തോടെ ചേർത്ത് നിർത്തി മുന്നോട്ട് പോകുന്നതാണ് നല്ലത്!!! അതാണ് ശരിയും.
നിയമസഭ തെരെഞ്ഞെടുപ്പിൽ ഇന്ദിരാ ഭവനിൽ ഇരുന്ന് കല്പന നൽകി
പ്രവർത്തിച്ച മുല്ലപ്പള്ളിക്കും സ്വന്തം പ്രസ്ഥാനം അധികാരത്തിൽ ഇരുന്നപ്പോൾ പിന്നിൽ നിനും മുന്നിൽ നിന്നും കുത്തി ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടര്ഭരണത്തിന് തുരങ്കം വെച്ച വിഎം സുധീരനും
കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷയോടെ നോക്കുന്ന ഒരു നേതൃത്വത്തിന് എതിരെ പടപ്പുറപ്പാട് നടത്തുന്നത് നീതിക്കരിക്കാൻ കഴിയുമോ ???
എന്നും അധികാരത്തിൻറെ ശീതള ചായയിൽ ഉടയാത്ത കുപ്പായവും ആദർശത്തിന്റെ പൊയ്‌ മുഖവും ധരിച്ച് നടന്നവർ തന്റെ ഇഹിതത്തിന് നിന്ന് തരില്ലെന്ന് കണ്ടു പുതിയ നേത്യത്വത്തെ ആക്രമിച്ചു വരുതിയിൽ കൊണ്ടുവന്ന് കിഴ്പ്പെടുത്താൻ ശ്രമിക്കുന്നത് എന്ത്‌ ആദർശം ?? മുതിർന്ന നേതാക്കൾ മാറിയേ മതിയാവു.
കപട ആദർശധാരികൾക്ക് മുൻപിൽ പുതിയ നേതൃത്വം കുമ്പിട്ട് നിൽക്കണോ ?
എല്ലും തോലുമായ ഒരു പ്രസ്ഥാനത്തിന്റെ മുതുകിൽ കയറി ഇരുന്ന് വീണ്ടും അട്ടഹസിക്കരുത് ?
ഇനിയും ഈ പ്രസ്ഥാനത്തെ ഇങ്ങനെ നന്നാക്കാത് ഒരു വിശ്രമജീവിതം ആയിക്കൂടെ ഈ ആദർശധാരികൾക്ക് …. കിട്ടിയ അവസരങ്ങൾ കളഞ്ഞു കുളിച്ചിട്ട് കുത്തിയിരുന്ന് മോങ്ങുന്നവരോട് ഒരു ലോഡ് പുച്‌ഛം മാത്രം!!!

ഒന്നുകിൽ നിങ്ങൾ നന്നാവുക, അല്ലെങ്കിൽ നന്നാവാൻ ശ്രമിക്കുന്നവരെ അവരുടെ വഴിക്ക് വിടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക