Image

ഹെയ്തിയിൽ നിന്നുള്ള 12,000 അഭയാര്‍ത്ഥികളെ   രാജ്യത്തു പ്രവേശിപ്പിച്ചു 

Published on 27 September, 2021
ഹെയ്തിയിൽ നിന്നുള്ള 12,000 അഭയാര്‍ത്ഥികളെ   രാജ്യത്തു പ്രവേശിപ്പിച്ചു 

ടെക്‌സാസിലെ ഡെൽ റിയോ നഗരത്തിൽ പാലത്തിനു കീഴെ തമ്പടിച്ച് ഹെയ്തി അഭയാര്ത്ഹികളിൽ 12000 പേരെ രാജ്യത്തു പ്രവേശിപ്പിച്ചതായി ഹോംലാൻഡ് സെക്രട്ടറി  അലെജാന്‍ഡ്രോ മയോര്‍ക്കാസ് 

അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൃത്യമായ കോവിഡ് പ്രോട്ടോക്കോളാണ് രാജ്യം പിന്തുടരുന്നതെന്ന് മയോര്‍ക്കാസ് പറഞ്ഞു .  ഡെല്‍ റിയോ പാലത്തിനടിയില്‍ കഴിഞ്ഞിരുന്ന 30000 അഭ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ കുറഞ്ഞത് 44 ശതമാനം ആളുകളെയെങ്കിലും അമേരിക്കയില്‍ പ്രവേശിപ്പിച്ചെന്നും 3000 ത്തോളം പേരെ മെക്‌സിക്കോയിലേക്ക് തിരിച്ചയച്ചെന്നും എണ്ണായിരത്തോളം ആളുകള്‍ തനിയെ മടങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം അഭയാര്‍ത്ഥികള്‍ എത്തിയതോടെ അമേരിക്കയ്ക്ക് വലിയൊരു മനുഷ്യാവകാശ പ്രശ്‌നത്തിലാണ് തീരുമാനമെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭ്യാര്‍ത്ഥികളായി എത്തിയവരെ കൃത്യമായി ടെസ്റ്റ് ചെയ്യുകയും ഐസൊലേഷനിലും ക്വാറന്റിനിലും പ്രവേശിപ്പിക്കുകയും ചെയ്‌തെന്നും വിവിധ നോണ്‍ പ്രോഫിറ്റ്  ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ചാണ് ഇവ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അഭ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നയമുണ്ടെന്നും എല്ലാവര്‍ക്കും മാനുഷീക പരിഗണന വച്ചുള്ള ഇളവുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തു പ്രവേശനം അനുവദിച്ചവർ  60 ദിവസത്തിനകം ഇമ്മിഗ്രെഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. അങ്ങനെ ചെയ്യാത്തവരെ ഡീപോർട് ചെയ്യും.

അതെ സമയം, ലോകത്തിലെ സമ്പത്ത് ചില ഭാഗങ്ങളിൽ മാത്രം ഉണ്ടായാൽ പാവപ്പെട്ട രാജ്യങ്ങളിൽ നിന്ന്  ഇനിയും അഭയാര്ത്ഹി പ്രവാഹമുണ്ടാകുമെന്ന്  ഹെയ്തി പ്രധാനമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക