കമല ഹാരിസിനെ പോലെ സോണിയ അധികാരത്തിലേക്ക് വരണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി
Published on 27 September, 2021
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകണമായിരുന്നെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്മോഹന് സിങ്ങിനു പകരം എന്‍സിപി നേതാവ് ശരദ് പവാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘2004ല്‍ യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ സോണിയ പ്രധാനമന്ത്രിയാകണമായിരുന്നു. കമല ഹാരിസിന് യുഎസ് വൈസ് പ്രസിഡന്റ് ആകാമെങ്കില്‍ എന്തുകൊണ്ട് സോണിയയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിക്കൂടാ? സോണിയയ്ക്ക് ഇന്ത്യന്‍ പൗരത്വമാണുള്ളത്. കൂടാതെ ലോക്സഭാ അംഗവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയുമാണ്.’ അഠാവ്ലെ പറഞ്ഞു.
സോണിയ വിദേശിയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അര്‍ഥശൂന്യമാണ്. പ്രധാനമന്ത്രിയാകാന്‍ സോണിയയ്ക്ക് താല്പര്യമില്ലെങ്കില് മന്മോഹനു പകരം ശരദ് പവാറിനെ തിരഞ്ഞെടുക്കണമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അതു ചെയ്തില്ല. അന്ന് പവാര്‍ അധികാരത്തിലെത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായേനെയെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല