Image

'ഉടുപ്പ്' ഒടിടി റിലീസിന്

Published on 27 September, 2021
'ഉടുപ്പ്' ഒടിടി റിലീസിന്
തിരക്കഥാകൃത്ത് അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുപ്പ്. അശോക് ആര്‍ നാഥാണ് ചിത്രത്തിന് തിരക്കഥ  ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക മനസ്സുകള്‍ കീഴടക്കി മുന്നേറുന്ന അഭിനയപ്രതിഭ സുധീര്‍ കരമനയുടെ വളരെ വ്യത്യസ്തമായ വേഷമാണ് ഈ ചിത്രത്തിലേത്. സുധീര്‍ കരമന കേന്ദ്രകഥാപാത്രമാകുന്ന പ്രത്യേകത കൂടി ഉടുപ്പിനുണ്ട്.

സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന നടന്‍ ഇന്ദ്രന്‍സും ഉടുപ്പില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്. നടി സോനാ നായരും ചിത്രത്തില്‍ മുഴുനീള കഥാപാത്രമാകുന്നുണ്ട്. 

ആക്ഷനും സസ്പെന്‍സും ത്രില്ലും നിറഞ്ഞ 'ഉടുപ്പ്' ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ്.  പണത്തോട് മാത്രമുള്ള ആസക്തി ഒരു മനുഷ്യനെ എത്രമാത്രം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നാണ് 'ഉടുപ്പ്' പ്രേക്ഷകരോട് പറയുന്നത്. ചിത്രം പണാസക്തിയുള്ള ഒരു വ്യക്തിയുടെ മാത്രം കഥയല്ലെന്ന് സംവിധായകന്‍ അനില്‍ മുഖത്തല പറഞ്ഞു.

കാശുണ്ടാക്കണമെന്ന അമിതമായ ഒരാളുടെ ആര്‍ത്തിയിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതിയിലേക്കും മറ്റ് സാമ്ബത്തിക കുറ്റകൃത്യങ്ങളിലേക്കും ചൂണ്ടിക്കാണിക്കുന്ന പ്രമേയം കൂടിയാണ് ഉടുപ്പിന്‍റേതെന്ന് സംവിധായകന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക