Image

മോന്‍സന്റെ തട്ടിപ്പില്‍ മാധ്യമപ്രവര്‍ത്തകനെതിരെയും ആരോപണം !

Published on 27 September, 2021
മോന്‍സന്റെ തട്ടിപ്പില്‍ മാധ്യമപ്രവര്‍ത്തകനെതിരെയും ആരോപണം !
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ മാധ്യമപ്രവര്‍ത്തകനെതിരെയും ആരോപണം  ! 24 ന്യൂസിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍  സഹിന്‍ ആന്റണിക്കെതിരെയാണ്   പരാമപരമാര്‍ശം . മോന്‍സണിന്റെ തട്ടിപ്പില്‍ ഇരയായവര്‍ നല്‍കിയ പരാതിയിലാണ് സഹിന്‍ ആന്റണിയുടെ പേരുള്ളത്. തട്ടിപ്പിനിരയായ ആളുകള്‍ മോന്‍സണിനെ സമീപിച്ച്‌ പണം തിരികെ ചോദിക്കുമ്ബോള്‍ അവരെ ഒതുക്കിയിരുന്നത് പോലീസ് ബന്ധം പറഞ്ഞാണ്.

ഇതിനായി 24 ന്യൂസ് ലേഖകന്‍ സഹിന്‍ ആന്റണി പരിചയപ്പെടുത്തിക്കൊടുത്ത എസിപി അടക്കമുള്ളപോലീസ് ഉദ്യോഗസ്ഥരൊക്കെ മോന്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചിയിലെ റിപ്പോര്‍ട്ടറായിരുന്നു സഹിന്‍ ആന്റണി.

  മുട്ടില്‍ മരംമുറി വിവാദത്തില്‍ 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം ഉള്‍പ്പെട്ടിരുന്നു. വനംകൊള്ളക്കാര്‍ക്കുവേണ്ടി വ്യാജ വാര്‍ത്ത ചെയ്തായിരുന്നു ദീപക് അവരെ സഹായിച്ചതെന്നാണ് ആക്ഷേപം. ദീപക് നിലവില്‍ സസ്‌പെന്‍ഷനിലാണ്.

 24 ന്യൂസിന്റെ കൊച്ചിയിലെ പോലീസ് ബീറ്റ് നോക്കുന്ന റിപ്പോര്‍ട്ടറാണ് സഹിന്‍.  

പോലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളുമെല്ലാം മോന്‍സനിന്റെ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക