Image

മുന്‍ ഡിജിപിയെ പോലും പറ്റിച്ചയാളെന്ന് പ്രോസിക്യുഷന്‍; തെളിവില്ലെന്ന് മോന്‍സന്റെ ജാമ്യാപേക്ഷ

Published on 27 September, 2021
 മുന്‍ ഡിജിപിയെ പോലും പറ്റിച്ചയാളെന്ന് പ്രോസിക്യുഷന്‍; തെളിവില്ലെന്ന് മോന്‍സന്റെ ജാമ്യാപേക്ഷ



കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ തെളിവില്ലെന്ന് പ്രതിഭാഗത്തിന്റെ ജാമ്യാപേക്ഷ. പണം നല്‍കിയതിന് രേഖയില്ലെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. മകളുടെ മനസ്സമ്മത ദിവസമാണ് മോന്‍സനെ അറസ്റ്റു ചെയ്യുന്നത്. മുന്‍പും ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിച്ചിട്ടുള്ള മോന്‍സന്റെ അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ജാമ്യപേക്ഷ പരിഗണിച്ചത്. ഉത്തരവ് നാളെ നല്‍കും.

എന്നാല്‍ മോന്‍സനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുന്‍ ഡി.ജി.പിയെ വരെ പറ്റിച്ചയാളാണെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. മോന്‍സന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മോന്‍സനെ കസ്റ്റഡിയില്‍ എടുക്കാനുള്ള അപേക്ഷയും പോലീസ് സമര്‍പ്പിച്ചു. ഈ അപേക്ഷയിലും നാളെ ഉത്തരവുണ്ടാകും.

അതേസമയം, മോന്‍സനു വേണ്ടി പോലീസ് പ്രവര്‍ത്തിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മോന്‍സനും ചേര്‍ത്തല സി.ഐയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്. മോന്‍സനെതിരെ പരാതി നല്‍കിയ സ്ത്രീയെ ഭീഷണിപ്പെടുത്തിയ വിവരം സി.ഐ മോന്‍സനെ വിളിച്ചറിയിക്കുന്നതാണ്. മുന്‍പും ഇത്തരം പരാതികള്‍ താന്‍ ഒതുക്കിയ കാര്യവും സംഭാഷണത്തിലുണ്ട്. എന്നാല്‍ താന്‍ പ്രശ്‌നക്കാരനല്ലല്ലോ എന്നാണ് മോന്‍സന്റെ പക്ഷം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക