Image

പോലീസില്‍ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു

Published on 27 September, 2021
പോലീസില്‍ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു


തിരുവനന്തപുരം: പോലീസില്‍ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം കൊണ്ടുവരാന്‍ തീരുമാനം. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്‌ള്യു.) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നതാണ് പരിഗണനയില്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളും മറ്റു സാമ്ബത്തിക തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വിവിധതരം സാമ്ബത്തികകുറ്റകൃത്യങ്ങള്‍ ഏറിയതോടെ, ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കെ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ വീണ്ടും പരിഗണനയ്ക്ക് എടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് കീഴില്‍ പ്രത്യേക വിഭാഗമായിട്ട് വേണമെന്നായിരുന്നു ശുപാര്‍ശ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക