Image

കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിലും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published on 27 September, 2021
കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിലും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കണ്ണൂര്‍ വള്ളിക്കോട്ടില്‍ ബൈക്ക് യാത്രികരായ ദമ്ബതികളെ കാട്ടാന ആക്രമിച്ച സംഭവത്തിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ച കോവിഡ് ബാധിതന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കാട്ടാന ആക്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.കേസ് ഒക്ടോബര്‍ 2 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ പ്രദേശത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചെന്ന പരാതിയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.സംഭവത്തി ന്‍്റെ പശ്ചാത്തലം, ഉത്തരവാദികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാവണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തി ല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക