Image

ലോക റാബീസ് ദിനം: പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

Published on 27 September, 2021
ലോക റാബീസ് ദിനം: പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം ; സെപ്റ്റംബര് 28 ലോക റാബീസ് ദിനമായി ആചരിക്കുമ്ബോള് പേ വിഷബാധ മൂലമുള്ള മരണങ്ങള് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുകയെന്നതാണ് സുസ്ഥിര വികസന ലക്ഷ്യം. ഇന്ത്യയിലും പേവിഷബാധ നിയന്ത്രണ പരിപാടി ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്നുണ്ട്. 

സംസ്ഥാനത്തും പേവിഷബാധയ്ക്കെതിരെ ശക്തമായ പ്രവര്ത്തനങ്ങളാണ് നടന്നു വരുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്ത്തനങ്ങളിലൂടെയും ശക്തമായ ബോധവത്ക്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്ക്കുന്നത് കുറയ്ക്കാനും പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാനുമാകും. 2030 ഓടെ പേവിഷബാധ മൂലമുള്ള മരണ സംഖ്യ പൂജ്യമാക്കി സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക