America

മോഡിയുടെ സന്ദര്‍ശനം യു.എസ്. മാധ്യമങ്ങള്‍ തമസ്‌കരിച്ചുവോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്

Published

on

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷട്രത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോഡി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്ത്തിയാക്കി യു.എസില്‍ നിന്ന് മടങ്ങിയിരിക്കുന്നു. മോഡി ചില കരാറുകളില്‍ ഒപ്പു വച്ചു. ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം ചില സംയുക്ത പ്രസ്താവനകളുടെ ഭാഗമായി. എയര്‍പോര്‍ട്ടില്‍ കാത്ത് നിന്നിരുന്ന നൂറുകണക്കിന് ഇന്ത്യന്‍ വംശജരുടെ സ്വീകരണത്തില്‍ പങ്ക് ചേര്‍ന്നു. ഇതില്‍ കൂടുതലായി ഒന്നും സംഭവിച്ചില്ലെന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്ന് ന്യൂയോര്‍ക്കിന് പുറത്തു വസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് മനസിലാക്കുവാന്‍ കഴിഞ്ഞത്.

പ്രോട്ടോക്കാള്‍ അനുസരിച്ച് വൈസ് പ്രസിഡന്റുമാരാണ് അന്യരാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാരെ സ്വീകരിക്കുക. വിപിക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കില്‍ ജനപ്രതിനിധഇ സഭയിലെ സ്വീക്കറെ ഈ ഭാരം ഏല്‍പിക്കുന്നു. മോഡിയെ സ്വീകരിക്കുവാന്‍ വിപി കമല ഹാരീസിനെയോ സ്വീക്കര്‍ നാന്‍സി പെലോസിയെയോ കണ്ടില്ല. പകരം വിദേശകാര്യ സെക്രട്ടറിയെയാണ് കാണാനായത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് അയല്‍രാജ്യങ്ങളുമായി പോലും നല്ല ബന്ധമാണോ ഉള്ളത് എന്ന് സംശയിക്കും വിധമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ എതിരേല്‍ക്കുവാന്‍ വന്നവരുടെ വരവേല്‍പ് പ്രകടമായത്. അതിരാവിലെ അനുഭവപ്പെട്ട ശൈത്യം ഒരു കാരണമായിട്ടുണ്ടാവാം. എങ്കിലും 'തക്കതായ' കാരണം ഇല്ലെങ്കില്‍ വിപി ഒരു ഫോട്ടോ ഓപ്പറേഷന്‍ നഷ്ടപ്പെടുത്തി എന്നേ കണ്ടു നിന്നവര്‍ പറയൂ. പലരും മോഡിയുടെ കഴിഞ്ഞ യു.എസ്. സന്ദര്‍ശനം ഓര്‍ത്തുപോകും. തങ്ങളുടെ വാക്‌ധോരണിയും ശബ്്ദാരവവും മൂലം പതിനായിരങ്ങളെ ഇളക്കി മറിച്ചതിന് ശേഷം കൈകള്‍ കോര്‍ത്ത് പിടിച്ച് ്അന്നത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും മോഡിയും പ്രസംഗവേദിയില്‍ നിന്ന് പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളിലേയ്ക്ക് നടന്ന് കയറിയ കാഴ്ച. അന്ന് ട്രമ്പിനും മോഡിക്കും തങ്ങളുടെ മുന്നിലുള്ള വലിയ കടമ്പ ചാടി കടക്കേണ്ടതുണ്ടായിരുന്നു. ജനപ്രീതി തെളിയിക്കുവാന്‍ ഇരുവരും സ്വയം ഒരുക്കിയ പരീക്ഷണം. ഇപ്പോള്‍ യു.എസിലും ഇന്ത്യയിലും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകള്‍ അടുത്ത് ഉണ്ടാകുന്നില്ല. പെട്ടികളില്‍ ബില്യണുകള്‍ക്കും കോടികള്‍ക്കും കുറെനാള്‍ കൂടി ഇരിക്കാം.

ഏറ്റുമുട്ടലുകള്‍ ഒഴിഞ്ഞ പടക്കളം പോലെ ശൂന്യമാണ് ഡെല്‍റിയോ നദീതടം. പ്രധാനമായും ഹെയ്റ്റിയില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥി കുടുംബങ്ങള്‍ അവര്‍ക്കായി എത്തിച്ച ബസുകളില്‍ കയറി അവരുടെ സ്വപ്‌നഭൂമിയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്രയായി. ഇപ്പോള്‍ ഏതാണ്ട്  1000 ല്‍ തഴെ അഭയാര്‍ത്ഥഇകള്‍ മാത്രമേ ഇന്റര്‍നാഷ്ണല്‍ പാലത്തിന് കീഴില്‍ കഴിയുന്നുള്ളൂ എന്ന് അധികാരികള്‍ പറയുന്നു. വളരെവേഗം 'അവര്‍' ഒഴിഞ്ഞുപോകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്ഥാനജനപ്രതിനിധി എഡ്ഡി മൊറാലിസ്(ഈഗിള്‍പാസ്, ഡെമോക്രാറ്റ്) പറഞ്ഞു. ടെക്‌സസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മൊറാലിസ്. രാവിലെ ക്യാമ്പില്‍ 4,000 പേരുണ്ടായിരുന്നു. ഒരു സമയത്ത് 15,000 പേര്‍ തങ്ങളുടെ അപേക്ഷകളില്‍ നടപടി പ്രതീക്ഷിച്ച് കഴിഞ്ഞിരുന്നു. ബൈഡന്‍ ഭരണകൂടത്തിന്റെ ഹൈയ്ഷ്യന്‍ പ്രത്യേക പ്രതിനിധി രാജി വച്ചത് മറ്റൊരു പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഡാനിയേല്‍ ഫുട്ട് തന്റെ പദവിയില്‍ സ്ഥാനമേറ്റത്. ബൈഡന്റെ മനുഷ്യത്വപരമല്ലാത്തതും, സൃഷ്ടിപരമല്ലാത്തതുമായ ഹെയ്ഷ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഹൈയ്റ്റി അഭയാര്‍ത്ഥികളോടുള്ള നമ്മുടെ നിലപാട് തികച്ചും നിഷേധാത്മകമാണ്, ഫുട്ട് പറഞ്ഞു.

കുതിരപ്പുറത്ത് സവാരി ചെയ്യുന്ന ഒരു ബോര്‍ഡര്‍ അധികാരി മനുഷ്യത്വരഹിതമായി ഒരു കുടിയേറ്റക്കാരനോട് പെരുമാറുന്ന രംഗം  സോഷ്യല്‍മീഡിയായില്‍ വൈറലായതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അധികാരികള്‍ ഒരു അന്വേഷണം പ്രഖ്യാപിക്കുകയും അത്തരം പെരുമാറ്റങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും വേണമെന്ന് പറഞ്ഞു.

ഓസ്റ്റിനില്‍ നടക്കുന്ന പ്രതിനിധി സഭയുടെ ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്റ് പബ്ലിക് സേഫ്ടി ഹിയറിംഗില്‍ ഡെല്‍റിയോ ഷെറീഫ് ജോ ഫ്രാങ്ക് മാര്‍ട്ടിനെസ് ഹെയ്റ്റിയില്‍ നിന്നെത്തിയവരാണ് അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും എന്ന്  പറഞ്ഞു. പിന്നെ ക്യൂബ, വെനീസ് വേല എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയവരുമുണ്ട്. വളരെ വര്‍ഷങ്ങളായി നടന്നു വരുന്ന കലാപങ്ങളും 2010 ല്‍ നടന്ന ഭൂകമ്പത്തില്‍ 2 ല്കഷം പേര്‍ മരിച്ചതും ഇതിന് കാരണമായി. ഹെയ്റ്റിയില്‍ നിന്നുള്ള പലരും ദക്ഷിണ അമേരിക്കയില്‍ ഏറെനാള്‍ താമസിച്ചത് കാരണം ഇവര്‍ക്കെല്ലാം സ്പാനിഷ് നല്ലത് പോലെ വഴങ്ങും. നദിക്കരയില്‍ ചിതറിക്കിടക്കുന്ന രേഖകളില്‍ നിന്ന് താന്‍ മനസ്സിലാക്കിയത് ഇവരില്‍ ചിലര്‍ 2012 ല്‍ തന്നെ ചിലിയില്‍ എത്തിയിരുന്നു എന്നാണ്. മറ്റുള്ളവര്‍ അടുത്ത വര്‍ഷങ്ങളില്‍ മെക്‌സിക്കോയില്‍ എത്തിയവരാണ്; ഷെറീഫ് പറഞ്ഞു.

Facebook Comments

Comments

  1. Just a Reader

    2021-09-27 15:51:49

    Somehow, she is shying away from lot of her assignments and responsibilities - looks like she doesn't feel like she is competent to do her present job. By extrapolating her present situation, how can she handle if she has to step into Joe's 'big shoes'???

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

നീല ഞെരമ്പുകള്‍ (കവിത : ബിന്ദു ടിജി)

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ അന്ത്യ ശയനത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

Malsyagandhi (Thodupuzha K Shankar, Mumbai-Stories and articles from epics and mythologies)

View More