Image

26,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 276 മരണം റിപ്പോര്‍ട്ട് ചെയ്തു

Published on 27 September, 2021
26,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 276 മരണം റിപ്പോര്‍ട്ട് ചെയ്തു


ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ 19 കേസുകളും മരണവും കുറയുന്നു. രോഗമുക്തരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29,621 പേര്‍ രോഗമുക്തരായപ്പോള്‍ 276 മരണം റിപ്പോര്‍ട്ട് ചെയ്തു. 

പ്രതിദിന രോഗികളില്‍ 15,951 പേരും മരണത്തില്‍ 165 എണ്ണവും കേരളത്തിലാണ്. ഇതുവരെ  3,36,78,786 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 3,29,31,972 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 2,99,620 ആയി കുറഞ്ഞു. മരണസംഖ്യ 4,47,194 ആയി ഉയര്‍ന്നു. 

ഇതുവരെ 86,01,59,011 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. അതില്‍ 38,18,362 ഡോസ് ഇന്നലെ മാത്രം വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക