Image

ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ രണ്ടു പേരും മരിച്ചു

Published on 27 September, 2021
 ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ രണ്ടു പേരും മരിച്ചു


കോഴിക്കോട്: നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി. കുട്ടികള്‍ രണ്ടു പേരും മരിച്ചു. പേരോട് സ്വദേശനി മഞ്ഞാമ്പ്രത്ത റഫീഖിന്റെ ഭാര്യ സുവീനയാണ് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സുവീനയെ ആശുപത്രിയിലേക്ക് മാറ്റി.

മൂന്നുവയസ്സുള്ള ഫാത്തിമ റൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു. സുവീനയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് സംശയമുണ്ട്. ആശുപത്രിയില്‍ നിന്ന് വിട്ടശേഷം ഇവരെ പോലീസ് ചോദ്യം ചെയ്യും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക