Image

വിമര്‍ശിക്കാം പക്ഷെ ക്രൂശിക്കരുത് ; ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ശ്രീധരന്‍ പിള്ള

ജോബിന്‍സ് Published on 27 September, 2021
വിമര്‍ശിക്കാം പക്ഷെ ക്രൂശിക്കരുത് ; ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ശ്രീധരന്‍ പിള്ള
നാര്‍ക്കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ബിഷപ്പിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല പക്ഷെ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

സഭകളുടെ വേദന അറിയാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഈശ്വരനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവാസ്ഥ നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും വിവാദങ്ങള്‍ ഒരുപാട് പേരുടെ മനസ്സില്‍ വേദന സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

പാലാ ബിഷപ്പിന്റെ വാദങ്ങളെ തള്ളി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദങ്ങളുടെ ആദ്യ ഘട്ടത്തില്‍ ബിഷപ്പിനെ പിന്തുണച്ച ശ്രീധരന്‍ പിള്ള വീണ്ടും തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി രംഗത്ത് വന്നത്.

Join WhatsApp News
മതപരിവര്‍ത്തനം 2nd Prize 2021-09-28 11:06:46
ഇന്ത്യയിലെ കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ഒരു പ്രധാന പേരാണ് ഈശോസഭ. ജസ്യൂട്ട് സഭാ സ്ഥാപകനായ ഇഗ്‌നേഷ്യസ് ലയോള എന്നയാളാണ് ഈ സഭയുടെ സ്ഥാപകന്‍. ഈ സഭ രൂപീകരണം മുതല്‍ സഭയിലുണ്ടായിരുന്ന മറ്റൊരു പുരോഹിതനാണ് ഫ്രാന്‍സിസ് സേവ്യാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകളെ മതപരിവര്‍ത്തനം നടത്തിയ ആള്‍ എന്നതാണ് ഫ്രാന്‍സിസ് സേവ്യറിന് കത്തോലിക്ക ചരിത്രത്തിലുള്ള സ്ഥാനം. വിശുദ്ധന്‍ എന്ന് കത്തോലിക്ക സഭ വിളിക്കുന്ന ഫ്രാന്‍സിസ് സേവ്യര്‍ ശരിക്കും മതഭ്രാന്തനായിരുന്നു. ഇയാള്‍ ഗോവയില്‍ എത്തിയത് മുതലാണ് മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് ബലമായി കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പരിപാടിക്ക് ഗോവയില്‍ തുടക്കം കുറിച്ചത്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും അവരുടെ പ്രാര്‍ത്ഥനകള്‍ അലങ്കോലപ്പെടുത്തുന്നതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന് ഹരമായിരുന്നെന്ന് ചരിത്രത്തിലുണ്ട്. ഗോവയില്‍ മാത്രമല്ല തനിക്ക് സാധിക്കാവുന്ന മറ്റ് സ്ഥലങ്ങളിലൊക്കെ വിശുദ്ധന്‍ ഇത് ചെയ്തു. വേണാട്ടില്‍ പരവരെ മാര്‍ഗം കൂട്ടാന്‍ ഫ്രാന്‍സിസ് സേവ്യര്‍ നടത്തിയ ശ്രമങ്ങളെ വേണാട് രാജാവ് ആദ്യം എതിര്‍ത്തെങ്കിലും പിന്നിട് പോര്‍ച്ചുഗീസ് ഭീഷണിക്ക് വഴങ്ങേണ്ടി വന്നു. ഇതിനൊരു കാരണം ഇവിടത്തെ രാജാക്കന്മാര്‍ക്ക് തമ്മില്‍ തമ്മില്‍ യുദ്ധം ചെയ്യാനുള്ള കാലാള്‍ സേനയും വാളും പരിചയും നാടന്‍ ആയുധങ്ങളുമല്ലാതെ അറബികളെപ്പോലെയോ യൂറോപ്പ്യന്മാരെ പോലെയോ നാവിക സേനയോ വെടിമരുന്ന് പരിചയമോ ഉണ്ടായിരുന്നില്ല. ഈ പോരായ്മയെ യൂറോപ്യന്മാര്‍ ശരിക്ക് മുതലെടുത്തിരുന്നു. കേരളത്തിലെ തകര്‍ക്കപ്പെടുന്ന ക്ഷേത്രങ്ങളുടെ ചരിത്രം തുടങ്ങുന്നത് ഈ വിശുദ്ധനില്‍ നിന്നാണ്. കൊല്ലത്തെ തേവലക്കര ക്ഷേത്രവും കൊച്ചിയിലെ പള്ളുരുത്തി ക്ഷേത്രവും ഇങ്ങനെ തകര്‍ക്കപ്പെട്ട 2 ക്ഷേത്രങ്ങളാണ്. കത്തോലിക്ക സഭയുടെ മതപരിവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും അധികം ആളുകളെ മതം മാറ്റിയ റെക്കോര്‍ഡ് പൗലോസിന്റെ പേരിലാണ്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിസ് സേവ്യറാണ്. 1542 മുതല്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ മതംമാറ്റ പ്രവര്‍ത്തനം 10 കൊല്ലം നീണ്ടുനിന്നു- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക