Image

നിയമസഭാംഗങ്ങളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തില്‍ വിനു വി. ജോണ്‍ മാപ്പ് പറഞ്ഞു

ജോബിന്‍സ് Published on 27 September, 2021
നിയമസഭാംഗങ്ങളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തില്‍ വിനു വി. ജോണ്‍ മാപ്പ് പറഞ്ഞു
ചാനല്‍ ചര്‍ച്ചയില്‍ നിയമസഭാംഗങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ എഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണ്‍ മാപ്പ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടയിലെ പരാമര്‍ശത്തിനാണ് വിനു വി. ജോണ്‍ മാപ്പ് പറഞ്ഞത്. 

മന്ത്രി ശിവന്‍ കുട്ടിയടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു വിനുവിന്റെ പരാമര്‍ശം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. താന്‍ ചാനല്‍ ചര്‍ച്ചയില്‍ ജനപ്രതിനിധികളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് വിനു പറഞ്ഞത്.

വിനുവിന്റെ വാക്കുകള്‍

'നിയസഭയിലെ അതിക്രമ ദൃശ്യങ്ങള്‍ വ്യാജമാണെന്ന പ്രതികളുടെ വാദത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസാഭംഗങ്ങളെക്കുറിച്ചുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗുരുതുല്യനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍ എന്നോട് പറഞ്ഞു. ആ ചര്‍ച്ചയിലെ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലും ഇതേകാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ചില ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും ചര്‍ച്ചയിലെ പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നു,' വിനു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക