Image

നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി

ജോബിന്‍സ് Published on 27 September, 2021
നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി
നാദാപുരത്ത് മൂന്നുവയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളുമായി അമ്മ കിണറ്റില്‍ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിനയാണ് മൂന്നു വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളായ മുഹമ്മദ് റസ്വിന്‍, ഫാത്തിമ റഫ്വ എന്നിവരെ കിണറ്റിലെറിഞ്ഞ ശേഷം പുറകെ ചാടിയത്. 

കുഞ്ഞുങ്ങള്‍ രണ്ടു പേരും മരിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ സുബിനയെ രക്ഷിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിന് തൊട്ടുമുമ്പ് സുബിന തന്റെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞെന്നും താനും ചാടാന്‍ പോവുകയാണെന്നും പറഞ്ഞശേഷം ഫോണ്‍ കട്ട് ചെയ്തു. 

ഇതിനെ തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിയുന്നത്. ഇവര്‍ എത്തി സുബിനയെ രക്ഷിച്ചു. എന്നാല്‍ കു്ഞ്ഞുങ്ങള്‍ അപ്പോളേയ്ക്കും മരിച്ചിരുന്നു. ആശുപത്രിയിലുള്ള സുബിന നാദാപുരം പോലീസിന്റെ കസ്റ്റഡിയിലാണ്. ആരോഗ്യനില തൃപ്തികരമാകുന്നതോടെ ചോദ്യം ചെയ്യും. സുബിന ഇപ്പോള്‍ ചില മാനസീക പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക