Image

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്

ജോബിന്‍സ് Published on 27 September, 2021
കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് . എന്നാല്‍ യാതൊരു നിബന്ധനകളുമില്ലാതെയായിരിക്കണം ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ ദ്രോഹിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എത്രകാലം വരെയും സമരം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദ് ജനങ്ങളെ ഒരു ദിവസം മാത്രമെ ബുദ്ധിമുട്ടിക്കുകയുള്ളുവെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധനവും കാര്‍ഷിക നിയമങ്ങളും ജനങ്ങളെ എക്കാലവും ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

യുപി തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ലഭിക്കുമെന്നും സര്‍ക്കാരിന്റെ സമീപനങ്ങള്‍ പോലെയായിരിക്കും കര്‍ഷക സമരത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങളെന്നും വാരാണസി മഹാ പഞ്ചായത്ത് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും കര്‍ഷക സമരത്തിനും ഭാരത് ബന്ദിനും ലഭിച്ച പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക