Image

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ

Published on 27 September, 2021
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ
 ഹൂസ്റ്റൺ : ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ (വ്യാഴം,വെള്ളി,ശനി) നടത്തപ്പെടും.കോവിഡ് 19 പശ്ചാത്തലത്തിൽ യോഗങ്ങൾ ഇടവകയുടെ യൂട്യൂബ് ചാനലിൽ കൂടി തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.  

എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൺവെൻഷൻ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയോട് കൂടി യോഗങ്ങൾ ആരംഭിയ്ക്കും.    

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ റവ. ഡേവിഡ് ചെറിയാൻ ( വികാരി, സെന്റ് ലൂക്ക് മാർത്തോമാ ഇടവക, ഫ്ലോറിഡ) , റവ. ഷോജി വര്ഗീസ് (വികാരി, സെന്റ് തോമസ് മാർത്തോമാ ഇടവക, വാര്യാപുരം, പത്തനംതിട്ട)  ഇവാഞ്ചലിസ്റ്റ് ചെറി ജോർജ് ചെറിയാൻ ( മിഷൻസ് ഇന്ത്യ , തിരുവല്ല ) എന്നിവർ വ്യാഴം,വെള്ളി, ശനി ദിവസങ്ങളിൽ ദൈവവചന പ്രഘോഷണം നടത്തും.

യൂട്യൂബ് ലിങ്ക് : trinitymtc.org/live

പ്രസ്തുത കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം, ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു,

കൂടുതൽ വിവരങ്ങൾക്ക്, റവ. റോഷൻ വി. മാത്യൂസ് (വികാർ ഇൻ ചാർജ്) - 713 408 7394, ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 614 9381

റിപ്പോർട്ട് : ജീമോൻ റാന്നി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക