Image

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

Published on 26 September, 2021
'ഞങ്ങളുടെ സിനിമയ്ക്ക്  നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍
തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം മുന്നോട്ട് തന്നെ എന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍.

തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ നായകന്‍മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍ പോരെ എന്ന കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക