അടുത്ത തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ ട്രംപ്. ഡോക്ടറുടെ ഒരു മോശം ഫോണ്‍ കോളിന് മാത്രമെ വീണ്ടും വൈറ്റ് ഹൗസിലേയ്ക്കുള്ള തന്റെ യാത്രയെ തടയാനാവൂ എന്ന് ട്രംപ് പരോക്ഷമായി പറഞ്ഞു. ഒരു റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
അഭിമുഖത്തിനിടെ തന്റെ മൂന്നാം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ പ്രഖ്യാപനത്തില്‍ നിന്നും ഡ്രംപ് ഒഴിഞ്ഞു മാറുന്നു എന്ന് തോന്നിയ റിയല്‍ അമേരിക്കാസ് വോയ്സ് നെറ്റ് വര്‍ക്കിലെ ഡേവിഡ് ബ്രോഡിയുടെ ട്രംപിനോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു.
'മിസ്റ്റര്‍ ട്രംപ് മൂന്നാമതും മത്സരിക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിക്കുന്നില്ല എന്നാല്‍ മത്സരിക്കുന്നതില്‍ നിന്നും മാറി നില്ക്കാന് എന്തെങ്കിലും കാരണങ്ങളുണ്ടോ ? '
നിങ്ങളുദ്ദേശിച്ചത് ഡോക്ടറില്‍ നിന്നും ഒരു മോശം ഫോണ്‍ കോള്‍ അല്ലെങ്കില്‍ മറ്റെന്തങ്കെിലും എന്നല്ലേ ? എന്തായാലും അത് ജനങ്ങള്‍ക്കൊപ്പമായിരിക്കും' സംഭവിക്കുക എന്ന് ഡ്രംപ് മറുപടിയും പറഞ്ഞു.
ദൈവത്തിലൂടെയായിരിക്കും കാര്യങ്ങള്‍ സംഭവിക്കുകയെന്ന് പറഞ്ഞ ട്രംപ് ഇപ്പോള്‍ താന്‍ ആരോഗ്യവാനാണെന്നും എന്നാല്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ താന്‍ വെറുക്കുന്നുവെന്നും പറഞ്ഞു.