Image

ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ജോബിന്‍സ് Published on 26 September, 2021
ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത
ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഗോപാല്‍ പുരത്തിനും വിശാഖപട്ടണത്തിനുമിടയില്‍ ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത് ഇതോടെ ആന്ധ്രാ ഓഡീഷാ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷയുടെ തെക്കന്‍ ജില്ലകളേയും ആന്ധ്രയുടെ വടക്കന്‍ മേഖലയേയുമാണ് ചുഴലിക്കാറ്റ് ഏറ്റവും ദോഷകരമായി ബാധിക്കാന്‍ സാധ്യത. 

ഒഡീഷയിലേയ്ക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ നിരവധി സംഘങ്ങളേയും ബോട്ടുകളും തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിരവധി ആളുകളെ മാറ്റി പാര്‍പ്പിച്ചു. 

65 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശാന്‍ സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഈ മാസം 28 വരെ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ - തെക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എട്ട് ജില്കളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-27 തിയതികളില്‍ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക