Image

ഇന്ധനവില മുന്നോട്ട് തന്നെ ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

ജോബിന്‍സ് Published on 26 September, 2021
ഇന്ധനവില മുന്നോട്ട് തന്നെ ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. മൂന്ന് ദിവസത്തിനിടെ രണ്ട് പ്രാവശ്യമാണ് ഡീസല്‍ വില വര്‍ദ്ധിച്ചത്. 48 പൈസയുടെ വര്‍ദ്ധനവാണ് രണ്ട് തവണയായി ഡീസലിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം 22 പൈസയും ഇന്ന് 26 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 

94.05 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ വില. എന്നാല്‍ വില വര്‍ദ്ധനവിനന് കാരണം പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍  സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക