Image

മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ താലിബാന്‍

ജോബിന്‍സ് Published on 26 September, 2021
മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ താലിബാന്‍
അഫ്ഗാനില്‍ മാധ്യമ സ്വാതന്ത്യവും ഇനി സ്വപ്‌നം മാത്രമാകുന്നു. താലിബാന്‍ അധികരാമേറ്റതോടെ തന്നെ മാധ്യമങ്ങള്‍ക്കുമേല്‍ താലിബാന്‍ പിടിമുറുക്കുകയും സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന് കടിഞ്ഞാണിടുന്ന നിയമങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. 

മാധ്യമ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന 11 നിര്‍ദ്ദേശങ്ങളാണ് താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രധാനമായും താലിബാന്‍ ക്രൂരതകള്‍ പുറം ലോകം അറിയരുതെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ തലിബാന്റെ ഒദ്യോഗിക വാര്‍ത്താ ഓഫീസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തു വിടണമെന്നാണ് നിര്‍ദ്ദേശം. 

ഇസ്ലാമുമായി ബന്ധപ്പെട്ട് പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ പാടില്ല. താലിബാന്‍ നേതാക്കളെയും അധികാരികളേയും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനും പാടില്ല, ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നവിധത്തില്‍ വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ല. 

താലിബാന്‍ അധികാരമേറ്റതോടെ വിവിധ ചാനലുകളില്‍ നടന്നു വന്നിരുന്ന സംഗീത പരിപാടികള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍ എന്നിവ ഒഴിവാക്കി താലിബാനെ പ്രകീര്‍ത്തിക്കുന്ന പരിപാടികള്‍ മാത്രം നടത്താന്‍ താലിബാന്‍ തീവ്രവാദികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക