Image

പാകിസ്ഥാനെ വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ പെണ്‍പുലി ; ആരാണ് ഈ സ്‌നേഹ

ജോബിന്‍സ് Published on 26 September, 2021
പാകിസ്ഥാനെ വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ പെണ്‍പുലി ;  ആരാണ് ഈ സ്‌നേഹ
കഴിഞ്ഞ ദിവസം പാകിസ്ഥാനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്നില്‍ ഏല്‍ക്കേണ്ടി വന്നത് കനത്ത പ്രഹരമാണ്. കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു മാറ്റിയതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി നടത്തിയ ചില പാരാമര്‍ശങ്ങള്‍ക്കായിരുന്നു പലിശയും കൂട്ടുപലിശയും ചേര്‍ത്ത് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ മറുപടി നല്‍കിയത്. പാകിസ്ഥാന്റെ വായടപ്പിച്ച മറുപടി നല്‍കിയ ഈ സ്‌നേഹ ആര് എന്നതാണ് ഇപ്പോള്‍ എല്ലാവരും തിരയുന്നത്.

2012 ബാച്ചിലെ ഇന്ത്യയുടെ ഫോറിന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയാണ് സ്‌നേഹ. ഗോവയിലാണ് സകൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പൂണെ ഫെര്‍ഗൂസന്‍ കോളേജില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയശേഷം ജെഎന്‍യു വില്‍ നിന്നും എംഎഫില്‍ കരസ്ഥമാക്കി. ഐഎഫ്എസില്‍ ചേര്‍ന്ന് അന്താരാഷ്ട്ര വേദികളില്‍ മാതൃരാജ്യത്തിന്റെ ശബ്ദമായി മാറുകയായിരുന്നു പഠനകാലം മുതല്‍ സ്‌നേഹയുടെ ലക്ഷ്യം. വിദേശ കാര്യ മന്ത്രാലയത്തിലായിരുന്നു ആദ്യ നിഗമനം. 

2014 ല്‍ മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലെത്തി. ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയാണ്. അതിരൂക്ഷമായ ഭാഷയിലായിരുന്നു പാകിസ്ഥാന്‍ പാലൂട്ടി വളര്‍ത്തുന്ന തീവ്രവാദത്തെ സ്‌നേഹ വിമര്‍ശിച്ചത്. തീ കെടുത്തുന്നവരെന്ന പേരില്‍ പുരയ്ക്ക് തീയിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് സ്‌നേഹ തുറന്നടിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക