Image

രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

Published on 25 September, 2021
 രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു


ലണ്ടന്‍: ഈ വര്‍ഷത്തെ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. രണ്ടായിരത്തില്‍പരം കുട്ടികള്‍ മത്സരിച്ച യൂറോപ്പിലെതെന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികള്‍ക്കായി 'സുവാറ' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചത് .

കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ദൈവജനത്തിന്റെ സഹകരണംകൊണ്ടും ഏറെ പ്രശംസപിടിച്ചുപറ്റിയ മത്സരം കുട്ടികള്‍ ബൈബിള്‍ പഠിക്കുക എന്ന ലഷ്യത്തിലുറച്ചുനിന്നുകൊണ്ട് ഈ വര്‍ഷവും നടത്തപെടുകയാണ്.

രൂപതയുടെ വിശ്വാസ പരിശീലന ക്ലാസുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഈ മത്സരം മുന്‍ വര്ഷത്തേതുപോലെതന്നെ ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുക. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.


മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ പത്താണ്. മത്സരങ്ങള്‍ ഒക്ടോബര്‍ 23നു തുടങ്ങും. സെമി ഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ 20 നും ഫൈനല്‍ ഡിസംബര്‍ 11 നും ലൈവ് ആയി നടത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ റൗണ്ട് മത്സരങ്ങള്‍ മൂന്നു ആഴ്ചകളായി നടത്തി ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന 50 ശതമാനം കുട്ടികള്‍ സെമി ഫൈനല്‍ മത്സരത്തിനു യോഗ്യതനേടും . സെമി ഫൈനല്‍ മത്സരത്തില്‍ ഓരോ ഏജ് ഗ്രൂപ്പില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അഞ്ച് മത്സരാര്‍ഥികള്‍ ഫൈനലിലേക്ക് യോഗ്യത നേടും .

മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക . http://smegbbiblekalotsavam.com/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക