Image

ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ 9 ന്

Published on 25 September, 2021
 ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ 9 ന്


ലണ്ടന്‍: യോര്‍ക് ഷെയറിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ 9 നു (ശനി) ആംഗ്ലേസ് ക്ലബില്‍ നടക്കും. രാവിലെ 10 മുതല്‍ അഞ്ചു വരെ നടക്കുന്ന കലാപരിപാടികള്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ഉദ്ഘാടനം ചെയ്യും.

കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുള്ളതുകൊണ്ടും സുരക്ഷ കണക്കിലെടുത്തും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലിമയുടെ പൊതുപരിപാടികള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല.

ലിമയില്‍ പുതിയതായി അംഗത്വമെടുത്തവര്‍ക്ക് ലീഡ്‌സിലുള്ള മലയാളി സമൂഹവുമായി ഒരുമിച്ചുകൂടി കുറച്ചുസമയം സന്തോഷപൂര്‍വം ചെലവഴിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.

വിവിധതരത്തിലുള്ള കലാപരിപാടികളും, ഫാമിലി ഫണ്‍ ഗെയിംസും, ഉച്ചഭക്ഷണവും കലാ വിരുന്നിന്റെ ആകര്‍ഷണമാണ്. ജേക്കബ് കുയിലാടന്‍ സംവിധാനംചെയ്യുന്ന 'അമ്മയ്‌ക്കൊരു താരാട്ട്' എന്ന നാടകം കലാവിരുന്നില്‍ പ്രത്യേക ആകര്‍ഷണമായിരിക്കും. ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും.


കഴിഞ്ഞ വര്‍ഷം ഓണത്തിനു അത്തപ്പൂക്കളം, ഓണ സംബന്ധമായ ഫോട്ടോ മത്സരത്തിലും വിജയിച്ചവര്‍ക്ക് തറവാട് റസ്റ്ററന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന സമ്മാനങ്ങളും തദവസരത്തില്‍ നല്‍കുന്നതാണ്. ലീഡ്‌സിലുള്ള എല്ലാ മലയാളികളെയും ലിമയുടെ കലാവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജെ കുയിലാടന്‍ 07828547700, ബെന്നി വെന്‍ങ്ങാച്ചേരില്‍ 07515364053, റെജി ജയന്‍ 07916494645, ജിത വിജി 07799943036.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക