Image

ഓണപ്പൊട്ടൻ (മധു നായർ-കവിത)

Published on 24 September, 2021
ഓണപ്പൊട്ടൻ (മധു നായർ-കവിത)

കൊല്ലമതൊന്നു തികയും നാളിൽ
പ്രജയെ കാണാൻ വന്നെത്തുന്നൊരു
മാബലിയെത്താൻകാത്തുകഴിയും
ഞാനാണോണപ്പൊട്ടൻ ... !

ഓണപ്പേരിൽ ഇളവുകൾ നേടി
കവലകൾ തോറും വെറുതെയിറങ്ങി
കോവിഡ് വ്യാപനവഴികളൊരുക്കും ഞാനാണോണപ്പൊട്ടൻ ..!

ഇപ്പോൾ കിട്ടും വാക്സിൻന്നോർത്ത്
കോവിഡ് പോർട്ടലിൽ മുഖമർപ്പിച്ച്
കണ്ണും കാതും കൂർപ്പിച്ചീടും
ഞാനാണോണപ്പൊട്ടൻ .. !

ഉത്സവകാല പരസ്യമൊരുക്കിയ
ആദായത്തിൽ കണ്ണഞ്ചിപ്പോയ്
വിൽപ്പന വിരുതൻ കുഴിയിൽ വീഴ്ത്തിയ
ഞാനാണോണപ്പൊട്ടൻ .. !

ചാനൽ തമ്പ്രാൻ പറയും മൊഴികൾ
തൊണ്ട തൊടാതെ വിഴുങ്ങി രസിക്കും
കഥയറിയാതുള്ളാട്ടം കാണും
ഞാനാണോണപ്പൊട്ടൻ .. !

പുത്തൻ മന്ത്രിപടയുടെ നാഥൻ
തട്ടിവിടുന്ന പുരാതന കഥകൾ
കണ്ണുമടച്ചു വിശ്വസിക്കും
ഞാനാണോണപ്പൊട്ടൻ .. !

കോവിഡ് മാരി മാറീടുന്നും
മാസ്‌കുകളൊരുനാൾ പൊയ്പ്പോകുന്നും
പണ്ടത്തോണം ഇനി വരുമെന്നും
കരുതും  ഞാനൊരു പൊട്ടൻ ...

 ഞാനാണോണപ്പൊട്ടൻ .. !

ഓണപ്പൊട്ടൻ (മധു നായർ-കവിത)
Join WhatsApp News
Sreeni Nilambur 2021-09-25 04:39:56
മലപ്പുറം എഴുത്തുകൂട്ടത്തിൻ്റെ അഭിമാനമായ മധുവിൻ്റെ കവിത, ഓണപ്പൊട്ടൻ മനോഹരം കുറേയേറെ യഥാർത്ഥങ്ങളാണ് ഇതിൻ്റെ ഇതിവൃത്തം. അഭിനന്ദനങ്ങൾ പ്രിയ മധൂ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക