Image

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

Published on 24 September, 2021
ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികള്‍ക്കും ധീരദേശാഭിമാനികള്‍ക്കും കണ്ണിലെ കൃഷ്‌ണമണിപ്പോലെ രാപ്പകല്‍ ഭേദമില്ലാതെ അതിര്‍ത്തികളില്‍ കാവല്‍ നില്‌ക്കുന്ന വീരജവാന്‍മാര്‍ക്കും കോടി കോടി പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഒരുക്കുന്ന `വന്ദേഭാരത്‌' ഖ്വാമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ റിലീസ്‌ ചെയ്‌തു.

അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌, ഗ്രൂപ്പ്‌ എം പ്രൊഡക്ഷന്‍സ്‌ രാഷ്‌ട്ര ഭാഷയായ ഹിന്ദിയിലൊരുക്കുന്ന 9 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഖ്വാമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ്‌ പുറത്തുവരുന്നത്‌. 

9 പേര്‍, ഭാരതത്തിന്റെ വൈവിധ്യ സംസ്‌ക്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രതേ്യകതയും ഗാനത്തിനുണ്ട്‌. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നതാണ്‌. ഇത്തരം സവിശേഷതകളുമായി എത്തുന്ന ഖ്വാമി ഗാനം ലോകചരിത്രത്തില്‍ ആദ്യമാണ്‌. അതുകൊണ്ടുതന്നെ വന്ദേഭാരത്‌ ലക്ഷ്യമിടുന്നത്‌ ലോക ഗിന്നസ്സ്‌ നേട്ടമാണ്‌.

40 ദിവസം കൊണ്ട്‌ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ദേശഭക്തി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം മലയാളികളാണ്‌.

ഗ്രൂപ്പ്‌ എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശാന്ത്‌ കൃഷ്‌ണന്‍, മോഹനന്‍. കെ, ദിലീപ്‌ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ വന്ദേഭാരത്‌ നിര്‍മ്മിക്കുന്നത്‌. ദൃശ്യാവിഷ്‌ക്കാരം നിര്‍വ്വഹിക്കുന്നത്‌ ശെല്‍ഭാസക്കറാണ്‌.

ബാനര്‍ - ഗ്രൂപ്പ്‌ എം പ്രൊഡക്ഷന്‍സ്‌, നിര്‍മ്മാണം - പ്രശാന്ത്‌ കൃഷ്‌ണന്‍, മോഹനന്‍. കെ, ദിലീപ്‌ മാസ്റ്റര്‍, സംവിധാനം - ശെല്‍ ഭാസ്‌ക്കര്‍, ഛായാഗ്രഹണം - സന്തോഷ്‌ ശ്രീരാഗം, പ്രോഗ്രാം കണ്‍വീനര്‍ - ഗോപിനാഥ്‌ വന്നേരി, ഗാനരചന - പ്രൊഫ. ഡോക്‌ടര്‍ മനു, സംഗീതം - ബിഷോയ്‌ അനിയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹരി വെഞ്ഞാറമൂട്‌, സഹസംവിധാനം - ഷൈജു ദേവദാസ്‌, ചമയം - ഷിജു താനൂര്‍, വസ്‌ത്രാലങ്കാരം - ബാലന്‍ പുതുക്കുടി, ഡിസൈന്‍സ്‌ - അനീഷ്‌ ഇന്‍ ആര്‍ട്ട്‌, സ്റ്റില്‍സ്‌ - ഷമീര്‍ പട്ടമടക്കാവ്‌, ഗതാഗതം - ബിജു തളിക്കുളം, പ്രൊഡക്ഷന്‍ മാനേജര്‍ - സുന്ദര്‍ജി തിരൂര്‍, പിആര്‍ഓ - അജയ്‌തുണ്ടത്തില്‍.




ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക