Image

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

Published on 24 September, 2021
'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് വരാല്‍. സിനിമയുടെ ഓരോ വിശേഷങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദ്യമായാണ്  താന്‍ നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തിരക്കഥ എഴുതുന്നത് എന്ന് അനൂപ് മേനോന്‍ പറഞ്ഞിരുന്നു.

സ്വര്‍ണ്ണത്തിന്റെ രാഷ്ട്രീയമാണ് സിനിമ പറയാന്‍ പോകുന്നതെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു. വരാല്‍ സെറ്റില്‍ കണ്ണനും രവിചന്ദ്രനുമായി അതിഗംഭീരമായ ടീം വര്‍ക്ക് എന്ന് പറഞ്ഞുകൊണ്ട് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍.
ഷൂട്ടിംഗ് സെറ്റില്‍ പേപ്പറും പേനയുമായിരിക്കുന്ന അനൂപ് മേനോനെയാണ് കാണാനാകുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക