Image

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

Published on 24 September, 2021
നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന
നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി തെന്നിന്ത്യന്‍ താര സുന്ദരി മീന. കനിഹ, സ്‌നേഹ ഉള്‍പ്പടെ  സിനിമയ്ക്കും അകത്തും പുറത്തുമുളള സുഹൃത്തുക്കളായിരുന്നു ചെന്നൈയിലെ മീനയുടെ വസതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയത്.എന്‍്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മീന കുറിച്ചത്. കറുപ്പ് വസ്ത്രമണിഞ്ഞാണ് കൂട്ടുകാരികള്‍ എത്തിയത്.

ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയായി മാറി. 1982ല്‍ 'നെഞ്ചങ്ങള്‍ 'എന്ന ശിവാജി ഗണേശന്‍ ചിത്രത്തില്‍ ബാലതാരമായായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45 ല്‍ ഏറെ ചിത്രങ്ങളില്‍ മീന ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി നായകനായ 'ഒരു കൊച്ചുകഥ ആരും പറയാത്ത കഥ', മോഹന്‍ലാല്‍ നായകനായ 'മനസ്സറിയാതെ' തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക