Image

56 മണിക്കൂറിന്റെ ഇടവേളയിൽ വിടവാങ്ങി: ഡോ.ജോണ്‍ - ഡോ. സാനി എബ്രഹാം ദമ്പതികളുടെ പൊതുദര്‍ശനം വെള്ളി, സംസ്‌കാരം ശനി

ജീമോന്‍ റാന്നി Published on 24 September, 2021
56 മണിക്കൂറിന്റെ ഇടവേളയിൽ വിടവാങ്ങി: ഡോ.ജോണ്‍ - ഡോ. സാനി എബ്രഹാം ദമ്പതികളുടെ പൊതുദര്‍ശനം വെള്ളി, സംസ്‌കാരം ശനി
ഓസ്റ്റിന്‍: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതരായ ഡോ. ജോണ്‍ എബ്രഹാം - ഡോ. സാനി എബ്രഹാം ദമ്പതികളുടെ പൊതുദര്‍ശനവും സംസ്‌കാരവും സെപ്റ്റം. 24, 25 തീയതികളില്‍ (വെള്ളി, ശനി ) നടത്തപ്പെടും.

റോഡ് ഐലന്‍ഡ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി മറിയം ഹോസ്പിറ്റല്‍ റിട്ട. റിസര്‍ച്ച് ബയോകെമിസ്റ്റ് പെരുമ്പാവൂര്‍ വെങ്ങോല കണ്ടനാടന്‍ ഡോ. ജോണ്‍ ഏബ്രഹാം (അവറാച്ചന്‍- 88) സെപ്തംബര്‍ 20 ന് തിങ്കളാഴ്ചയാണ് നിര്യാതനായത്. കേരള സര്‍വ്വകലാശാല കെമിസ്ട്രി വിഭാഗത്തില്‍ ലക്ചറര്‍ ആയും പരേതന്‍ സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ റോഡ് അയലന്‍ഡ് സ്റ്റേറ്റ് ഹോസ്പിറ്റല്‍ മുന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാനി ഏബ്രഹാം (88) സെപ്തംബര്‍ 18 ന്  ശനിയാഴ്ച്ചയാണ് നിര്യാതയായത്. പരേത വൈക്കം ചിറയില്‍ കുടുംബാംഗമാണ്.  

1961 ല്‍ വിവാഹിതരായ ഇവര്‍ കുടുംബജീവിത്തിന്റെ നീണ്ട 60 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. 56 മണിക്കൂറിന്റെ ഇടവേളകള്‍ക്കുള്ളിലായിരുന്നു ഇരുവരുടെയും വിയോഗം 

മക്കള്‍: ജയ് ഏബ്രഹാം (ഷിക്കാഗോ), ഡോ ആന്‍ ഏബ്രഹാം(ഓസ്റ്റിന്‍), ലിസ്ബി ഏബ്രഹാം (കാരി, നോര്‍ത്ത് കരോലിന)

മരുമക്കള്‍: ആന്‍ മാത്യു (ഷിക്കാഗോ), കാരന്‍ ഏബ്രഹാം (കാരി, നോര്‍ത്ത് കരോലിന)

കൊച്ചുമക്കള്‍ : സമ്മര്‍, ഡെവിന്‍, സൈലസ്, ലീല, കീറ        

ഇരുവരുടെയും പൊതുദര്ശനവും സംസ്‌കാരവും :

പൊതുദര്‍ശനം : സെപ്തംബര്‍  24 ന് വെള്ളിയാഴ്ച  വൈകുന്നേരം 5.30 മുതല്‍ 9 വരെ.
കുക്ക് - വാള്‍ഡന്‍ ക്യാപിറ്റല്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോം (Cook- Walden Capital Parks Funeral Home - 14501 North Ih-35, Pflugerville, TX 78660)

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 25 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ.
സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ (14619, BoisD - Arc Road, Manor, TX 78653)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം താഴെപറയുന്ന ലിങ്കുകളില്‍ ഉണ്ടായിരിക്കുന്നതാണ്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക